ഒരു നിമിഷത്തെ വ്യക്തത

“നല്ല വെയിൽ അല്ലെ”. ഞാൻ അനിയനോട് പറഞ്ഞു. “തന്നെ തന്നെ” അവൻ നെറ്റിയിലെ വിയർപ്പു ചൂണ്ടുവിരൽ കൊണ്ടു തുടച്ചു മാറ്റി പറഞ്ഞു. ബാംഗ്ലൂരിൽ അന്ന് നല്ല ചൂടായിരുന്നു. ചിലപ്പോൾ ബാംഗ്ലൂരിൽ രേഖപ്പെടുത്തിയതിൽ ഏറ്റവും കൂടുതൽ. “അതിന്റെ അപ്പുറത്ത് അവന്റെ ഒരു ബിരിയാണി request” അതു കേട്ടതും ഒരു ചമ്മിയ ഫേസ് കൊണ്ട് അവൻ എന്നെ ആശ്വസിപ്പിക്കാൻ പറഞ്ഞു ” അതിപ്പോ നല്ല വിശപ്പു വന്ന ബിരിയാണി അല്ലെ ചേട്ടാ ബാംഗ്ലൂരിൻറെ ഫിർസ്റ് ഒപ്ഷൻ” കൂടെ അവന്റെ ഒരു ഇളിഞ്ഞ ചിരിയും. എനിക്ക് അവന്റെ പറച്ചിലും മുഖവും കണ്ടു ചിരി വന്നു. അവൻ പറഞ്ഞതിൽ കാര്യമുണ്ട്. ബാംഗ്ലൂരിൽ ബിരിയാണി വെറുമൊരു ഭക്ഷണമല്ല, ഒരു വികാരമാണ്. ഞാൻ ബാംഗ്ലൂരിൽ വന്നതിൽ പിന്നെ ഏറ്റവും കൂടുതൽ കഴിച്ച ഭക്ഷണവും ബിരിയാണി ആയിരിക്കും.

അങ്ങനെ ബിരിയാണി വീരചരിതം ആലോചിച്ചോണ്ടു നടക്കുമ്പോഴാ ഞങ്ങൾ ഒരു വയസായ അമ്മുമ്മ ഫുട്പാത്തിൽ ഭിക്ഷയെടുക്കുന്നത് കണ്ടത്. വളരെ അവശ്ശരാണ് അവർ. കയ്യിൽ ഒരു തോൽസഞ്ചിയും പിന്നെ ഭിക്ഷ പത്രവും മാത്രം. കുളിച്ചിട്ട് കുറെ നാളായി എന്നു തോന്നുന്നു. ഈ കാഴ്ച കണ്ടു അനിയൻ പറഞ്ഞു “പാവം തോന്നുന്നു. ഒരു ബിരിയാണി പൊതിച്ചോറ് മേടിച്ചു കൊടുത്തലോ?” അതും പറഞ്ഞു അവൻ അമ്മുമ്മയെ തന്നെ നോക്കി നിന്നു. അവനെ ഞാൻ ഒന്നു നോക്കി. ആദ്യമായി അവനെ കുറിച്ചു എനിക്കഭിമാനം തോന്നി. ഒരു സെക്കന്റ് അങ്ങനെ നോക്കി ഞാൻ യാഥാര്ഥത്തിലേക്ക് തിരിച്ചു വന്നു. “നോ നോ. ഇവനെന്റെ അനിയനാ. അങ്ങനെ പ്രശംസിച്ചു കൂടാ” എന്നു ഞാൻ മനസ്സിൽ ഓർത്തു. എന്നിട്ടു ഒരു മറുപടി കൊടുത്തു. “ബിരിയാണി കൊടുത്തിട്ടെന്തിനാ, ആ പാവത്തിനെയും ചൂടെടുപ്പിക്കാനോ?” ഇതു കേട്ടു അവൻ പിന്നെ ഒരു ഇളിഞ്ഞ ചിരി ചിരിച്ചു മുഖം താഴ്ത്തി. മിക്കവാറും അവൻ ചിന്തിച്ചത്, ഞാൻ ഈ കാര്യം ഈ ദിവസം മുഴുവൻ പറഞ്ഞു വെറുപ്പിക്കും എന്നാകും.
ഞാൻ അതു വകവെക്കാതെ ബാക്കി ഓർമ വന്ന ഒരു അനുഭവവും പറഞ്ഞു. ” ഡാ, ഞാൻ ഇങ്ങനെ ഒരു അമ്മുമ്മക്കു ഭക്ഷണം കൊടിത്തിരുന്നു. അവരെ കണ്ടാലേ നമുക്ക് ദയവു വരും. അവർക്കു ഭക്ഷണം കൊടുക്കുമ്പോൾ മനസ്സിനൊരു സന്തോഷമായിരുന്നു. പലപ്പോഴും ഞാൻ ആലോചിച്ചു ഇവരുടെ ഫാമിലി ഉണ്ടാവോ എന്നൊക്കെ. അങ്ങനെ ഒരു ദിവസം ഞാൻ അടുത്തുള്ള ഒരു മലയാളി കടയിൽ ചോദിച്ചു” മലയാളി കട എന്നു കെട്ടപ്പോഴേക്കും അനിയൻ കേറി സ്കോർ ചെയ്യാൻ പറഞ്ഞു “ജ്യൂസ് ആൻഡ് ബേക്കറി അല്ലെ?!!!!!” ഞാൻ ഒന്ന് ചിരിച്ചിട്ട് പറഞ്ഞു ” ഗോച്ചു കള്ളൻ. എല്ലാം അറിയാം നിനക്ക്!!!”. അവന്റെ മറുപടി ഒരു യാഥാർഥ്യമായിരുന്നു. ” ബാംഗ്ലൂരിലെ 90%ജ്യൂസ് ആൻഡ് ബേക്കറി നമ്മൾ മലയാളീസിന്റെ അല്ലെ ബ്രോ”. ഞങ്ങൾ രണ്ടും ഒരു നിമിഷം വല്ലാണ്ട് ചിരിച്ചു. അത്രേം വല്യ തമാശയല്ലേലും, നമുക്ക് ഇഷ്ടമുള്ളവരുടെ കൂടെ ഏതു കാര്യത്തിനും വെറുതെ ചിരിച്ചോണ്ടിരിക്കാൻ ഒരു സുഖമാ. ചിരി നിർത്തി ഞാൻ എന്റെ മറുപടി തുടർന്നു. “ഹാ അതൊക്കെ പോട്ടെ. ആ ബേക്കറി ചേട്ടൻ പറഞ്ഞ മറുപടി കേട്ടു ഞാൻ ഞെട്ടിടാ”. അവനെന്നെ ആകാംഷയോടെ നോക്കി. ആ ആകാംഷയടങ്ങിയ നോട്ടം എന്നെ കൂടുതൽ ത്രസിപിടിച്ചു. “അവര്കു മക്കളൊക്കെ ഉണ്ടെടാ. അങ്ങേരു പറഞ്ഞു ഇവര് അവർക്കു പൈസ കൊടുക്കാറുണ്ടെന്ന്” ഇതു കേട്ടത് അവൻ ആകെ ഞെട്ടി പോയി “സത്യം? ശെരിക്കും?” ഞാൻ പിന്നേം ആവർത്തിച്ചു. “അതേടാ. ഇടക്ക് മക്കൾ കാണാൻ വരും അപ്പോൾ ഇവർ പൈസ അവർക്കു കൊടുക്കുമെന്ന്. ഈ ചേട്ടൻ ആദ്യമൊക്കെ വല്ലതും കൊടുക്കാറുണ്ടായിരുന്നു ഈ അമ്മുമ്മക്കു. ഇതറിഞ്ഞേ പിന്നെ പുള്ളിയും നിർത്തി എന്ന്. പുള്ളി മക്കളോട് തിരക്കിയപ്പോൾ അവര് പറയാ, അമ്മക്ക് ഇങ്ങനെ ജീവിക്കാന് ഇഷ്ടം, വർഷങ്ങളായി ഇങ്ങനല്ലേ, അമ്മക്ക് വേണേൽ ഞങ്ങളുടെ വീടുണ്ട് താമസിക്കാൻ, പക്ഷെ വരാറില്ല എന്നു പറഞ്ഞെന്ന്. അതു കേട്ടപ്പോൾ ഞാനും ആകെ അമ്പരന്നു പോയി .” “ഓഹ്ഹ്ഹ” അവൻ ഒരു ദീർഘനിശ്വാസം വിട്ടു. പിന്നെ ഞങ്ങൾ ആ അമ്മുമ്മയെ നോക്കി നിന്നു, അല്പം ദയനീയതയോടെ, അല്പം നിസ്സഹഹായായയോടെ അല്പം സംശയത്തോടെ.

അവർ ട്രാഫിക് സിഗ്നലിൽ നിൽക്കുന്ന യാത്രക്കാരെ ടാർഗറ്റ് ചെയ്‌തു ഭിക്ഷ യാചിച്ചു തുടങ്ങി. ഞങ്ങളുടെ കണ്ണുകൾ അവരെ പിന്തുടർന്നു. എന്താണെന്നറിയില്ല, ഒരു കള്ള ലക്ഷണം കണ്ടാൽ നമ്മൾ മലയാളികൾ CID കൽ ആവും. Cid കൾക് കൊടും ചൂടൊന്നും ഒരു പ്രശ്നമേ അല്ല. വിയർത്തു കുളിച്ചു ഞങ്ങൾ ഞങ്ങളുടെ അന്വേഷണം തുടർന്നു. അവർ ഭിക്ഷ തേടി അടുത്ത ഒരു ബൈക്കിന്റെ അടുത്തെത്തി. പെട്ടെന്ന് തന്നെ ഞങ്ങളുടെ അന്വേഷണത്തിൽ നിന്നു ശ്രദ്ധ  തിരിഞ്ഞു. കാരണം വേരാറുമല്ല, ആ ബൈക്കു ലെ യാത്രക്കാർ ഒരു couples ആയിരുന്നു, അതും ആരും കൊതിക്കുന്ന ശാലീന സുന്ദരിയായ ഒരു പെണ്ണ്. എന്റെ മനസ്സിൽ ഞാൻ ആ ചെക്കനെ ധാരാളം ശപിച്ചു. അതു മാത്രമല്ലേ ചെയ്യാൻ പറ്റു. ഇങ്ങനെ അസൂയ മൂത്തു ഞാൻ ഒരു വലിയ ദീർഘനിശ്വാസം വിട്ടു, ഒപ്പം എന്റെ അനിയനും. ഞങ്ങൾ രണ്ടു പേരും അന്യോന്യം നോക്കി. എന്നിട്ടു മനസ്സിൽ പറഞ്ഞു, well done bro, we proved we are bros”. ആ അമ്മുമ്മ അടുത്ത വണ്ടിയുടെ അടുത്തെക്ക് നടന്നു നീങ്ങി. ഞങ്ങളുടെ കണ്ണുകൾ ആ ബൈക്കിൽ തന്നെ തടഞ്ഞു നിന്നു, ഒരു മാതിരി കണ്ണിനു ലോക്ക് ഇട്ട പോലെ.

പെട്ടെന്ന് ട്രാഫിക് സിഗ്നൽ ഓപ്പൺ ആയി. ആ ബൈക്കു നീങ്ങി തുടങ്ങി, ഞങ്ങൾ ആ ബൈക്കു നീങ്ങുന്ന രീതിയിൽ തിരിഞ്ഞു തുടങ്ങി, കണ്ണുകൾ ഇതുവരെ പോകാത്ത കോണുവരെ പോയി നിന്നു, ഒരു കാന്തിക ശക്തി പോലെ. ആ ബൈക്കു പോയി കണ്ണിൽ നിന്ന് മാറുന്ന വരെ ഞങ്ങൾ അവരെ കണ്ണുകൾ കൊണ്ടു പിന്തുടർന്നു. കാണില്ലെന്ന് എല്ല സൂചനയും മനസ്സിലായപ്പോൾ ഞങ്ങൾ പിന്മാറി, തിരിഞ്ഞു നടന്നു. “ഭാഗ്യവാൻ” അനിയൻ പറഞ്ഞു. “ഓഹ്, ഇതൊക്കെ എത്ര നാളത്തേക്ക്, പെട്ടെന്ന് break up ആയിക്കോളും”. എന്റെ മറുപടി കേട്ടുള്ള അവന്റെ ഉത്തരം എന്നെ ചമ്മിപ്പിച്ചു. “ഇതിനെ ആണ് ചേട്ടാ അസൂയ എന്നു പറയുന്നേ”.

പെട്ടെന്ന് ഞങ്ങൾ ഒരു ഒച്ചപ്പാട് കേട്ടു, സിഗ്നലിന്റെ അടുത്തു ആളുകൾ കൂടി നിൽക്കുന്നു. ആ ശാലീന സൗദര്യ കാഴ്ചയിൽ മതിമറന്നു ഞങ്ങൾ ഒരു ദാരുണ അപകടം മിസ് ചെയ്തു. ആദ്യം ഒന്നു പതറിയ ഞങ്ങൾ ഓടി സംഭവ സ്ഥലത്തു ചെന്നു. ആളുകൾ കൂടിയിരിക്കുന്നത് റോഡിന്റെ ഒരു ഭാഗത്താണ് ആണ്, ബാക്കി വഴിയിലൂടെ വണ്ടികൾ പോകുന്നുണ്ടായിരുന്നു. ആളുകളെ മാറ്റി ഞങ്ങൾ അകത്തെത്തി നോക്കിയപ്പോൾ അതു ആ ഭിക്ഷയാചിച്ച അമ്മുമ്മയായിരുന്നു. അവരുടെ മൂക്കത്ത് നിന്നും, നെറ്റിയിൽ നിന്നു ചോര പോകുന്നുണ്ടായിരുന്നു. ആവരുടെ ഭിക്ഷപാത്രത്തിലെ പൈസ എല്ലായിടത്തും ചിതറി വീണു കിടക്കുകയാണ്. ഞാൻ അനിയനോട് പറഞ്ഞു “ഇപ്പൊ നമ്മൾ കണ്ടതല്ലേ, ഓഹ് വിശ്വസിക്കാൻ പറ്റുന്നില്ല.” അവൻ പരിഭ്രമത്തോടെ തലയാട്ടി. “ആരും ഇവിടെ നിന്നു അണങ്ങും എന്നു തോന്നുന്നില്ല, നമുക്ക് ഇവരെ ആശുപത്രിയിൽ കൊണ്ടു പോയാലോ?” ഞാൻ അനിയനോട് ചോദിച്ചു. അവൻ അതു കേട്ടു വിഷമത്തോടെ പറഞ്ഞു “ശരിയാ, പക്ഷെ, പോലീസ് കേസ്, പിന്നെ പൈസ മൊത്തം നമ്മൾ എടുക്കേണ്ടി വരും, വേണോ ചേട്ടാ?”. അവന്റെ ചോദ്യം എന്നെ സംശയത്തിലാഴ്ത്തി. ആരും ഈ സാഹചര്യത്തിൽ ചിന്തിച്ചു പോകുന്ന കാര്യങ്ങളാണ് ഇതൊക്കെ. ഈ ആശയക്കുഴപ്പത്തിനിടയിൽ നില്കുന്നതിനിടക്ക് ആ ഭിക്ഷക്കാരിയുടെ ചിതറി കിടക്കുന്ന ചില്ലറകൾ പിറക്കുന്ന രണ്ടുമൂന്നു പേരെ കണ്ടു എനിക്ക് ദേഷ്യം വന്നു. ഞാൻ അവരെ എല്ലാവരും കേൾക്കെ പച്ചമലയാളത്തിൽ ചീത്ത പറഞ്ഞു. അതൊരു പെട്ടെന്നുണ്ടായ പ്രതികരണമായിരുന്നു. അവർ അത് കേട്ട് പേടിച്ചു പൈസ എല്ലാം നിലത്തിട്ടു. അവരെ പുച്ഛതത്തോടെയും അറപ്പോടെയും ഞാൻ കുറച്ചു നേരം നോക്കി നിന്നു. പിന്നീട് ഞാൻ മനസ്സിലാക്കി, ബാക്കി എല്ലാവരും എന്നെ ആശ്‌ചര്യത്തോടെ നോക്കുകയാണെന്ന്. ഞാൻ പറഞ്ഞ മലയാളം ആർക്കും മനസ്സിലായില്ലെങ്കിലും അവർക്കു ഞാൻ ഉദ്ദേശിച്ച കാര്യം മനസ്സിലായി. ഞാൻ ഒന്ന് ശാന്തനായി കണ്ടപ്പോൾ അമ്പരന്നു നിന്ന എന്റെ അനിയൻ എന്നെ തോണ്ടി വിളിച്ചു എന്നോട് പറഞ്ഞു. “ചേട്ടായി, വെറുതെ കന്നട കാരുടെ  അടി മേടിക്കണോ? Relax”. അതും കേട്ട് ഞാൻ പിന്നെയും ചുറ്റുമുള്ളവരെ നോക്കി. പക്ഷെ എല്ലാവരും ആശ്വര്യത്തോടെ നോക്കി നിൽക്കുകയായിരുന്നു. ആ നോട്ടം കണ്ടു എനിക്ക് കുറച്ച് ആത്മവിശ്വാസം വന്നു. ഞാൻ അമ്മുമ്മയെ നോക്കി. അവർ ഇപ്പോഴും ശ്വാസം വലിക്കുന്നുണ്ടായിരുന്നു, എന്നാൽ രക്‌തം പോകുന്നുണ്ടായിരുന്നു. ഒരു നിമിഷം ഞാൻ എന്നോട് തന്നെ ആലോചിച്ചു, ഇപ്പോൾ ഞാൻ ഇവരെ രക്ഷിച്ചാൽ ചിലപ്പോൾ എന്റെ പൈസയും കുറച്ചു പോലീസ് ഇടപെടലും നേരിടേണ്ടി വരും, അതെത്രവരെ പോകും എന്നറിയില്ല. എന്നാൽ, ഇന്ന് ഞാൻ ഇവരെ രക്ഷിച്ചില്ലെങ്കിൽ, ജീവിതകാലം മുഴുവൻ എനിക്ക് ആ കുറ്റബോധം നേരിടേണ്ടി വരും. ആ ഒരു നിമിഷത്തെ വ്യക്തത, അതു എന്നെ കൊണ്ട് ഒരു തീരുമാനമെടുപ്പിച്ചു. ഞാൻ അനിയനോട് പറഞ്ഞു “ഡാ, ഞാൻ നമ്മൾ ഇവരെ ആശുപത്രിയിൽ കൊണ്ടു പോകുന്നു, എന്റ വന്നാലും, ഞാൻ നോക്കിക്കോലം” ഇതു കേട്ടതും അവന്റെ മുഖത്തു പ്രത്യേക വികാരം കണ്ടു, ആശങ്കയുടെയും, അഭിമാനത്തിന്റെയും മിശ്രിതമായ വികാരം.

അപ്പോൾ തന്നെ ഞാൻ ഹിന്ദിയിലും മുറി കന്നടയിലും വണ്ടി വിളിച്ചു തരാൻ ഞങ്ങൾ ആള്കൂട്ടത്തോട് പറഞ്ഞു. ആദ്യം അവർ മനസ്സിലാവാത്ത പോലെ നിന്നു. ഈ സാഹചര്യങ്ങളിൽ അതികം കേൾക്കാത്ത ഒരു അപേക്ഷയായത് കൊണ്ടാകാം ഇങ്ങനെ ഒരു പകച്ചിൽ അവരിൽ കണ്ടത്. ഞങ്ങൾ ചോദ്യം ആവർത്തിച്ചപ്പോൾ, അവർ കൂട്ടം മാറി വാഹനം നിർത്താൻ തുടങ്ങി. ഒരു 15 മിനുറ്റ് ണ് ശേഷം ഒരു ജീപ് വന്നു. ഞാനും അനിയനും അമ്മുമ്മയെ പതിയെ പിടിച്ചു ജീപ്പിൽ കയറ്റി. ഞാൻ മുറി കന്നഡയിൽ അടുത്ത ആശുപത്രിയിൽ പോകാൻ പറഞ്ഞു. അപ്പോഴും അമ്മുമ്മയുടെ രക്‌തം പോകുന്നുണ്ടായിരുന്നു. നെറ്റിയിലെ മുറിവ് എന്നെ അലറ്റുന്നുണ്ടായിരുന്നു. മനസ്സിൽ ഞാൻ ദൈവട്ടെ ആവർത്തിച്ചു വിളിച്ചു പ്രാര്ഥിക്കുകയായിരുന്നു. അനിയന്റെ അവസ്ഥയും വേറൊന്നായിരുന്നില്ല. കയ്യിലെ handkerchief കൊണ്ടു ഞാൻ അവരുടെ നെറ്റിയിലെ മുറിവ് അമർത്തി പിടിച്ചു. ഇതു കണ്ടു അനിയൻ അവന്റെ handkerchief കൊണ്ടു മൂക്കിലെ മുറിവ് അമർത്തി പിടിച്ചു. ഞങ്ങൾ രണ്ടു പേരും പരസ്പരം നോക്കി ഒരു ചെറിയ പുഞ്ചിരി തൂകി. അവൻ എന്നോട് പറഞ്ഞു. “ഇവർ രക്ഷപ്പെടും ചേട്ടാ”. ആ സമയത്തെ ആ വാക്കിനു ഒരു തലോടലിന്റെ സുഖം ഉണ്ടായിരുന്നു. ഞങ്ങൾ ആശ്വാസത്തോടെ പുറത്തെ ആൾക്കൂട്ടത്തെ നോക്കി. ജീപ്പ് നീങ്ങി കുറച്ചു നേരമായിട്ടും, അവർ അവിടെ തന്നെ ഉണ്ടായിരുന്നു. അതിൽ അച്ഛന്റെ കൂടെ ഉള്ള ഒരു കുട്ടി ഞങ്ങളെ നോക്കി ഒരു സല്യൂട്ട് അടിച്ചു. അതു കണ്ടതും ഞങ്ങൾക്ക് മനസിലായി, ഒന്നുമില്ലെങ്കിലും ആ കുഞ്ഞിന് നല്ലൊരു പാഠം കാണിച്ചു കൊടുക്കാൻ ഞങ്ങൾക്ക് പറ്റി. ഞാൻ അനിയന്റെ കൈ പിടിച്ചു പറഞ്ഞു, “അതേ രക്ഷപ്പെടും. എനിക്കുറപ്പായി”. ഞങ്ങൾക്ക് മനസ്സിലായി. ഇതിന്റെ അനന്തരഫലം എന്തെന്നറിയില്ല. പക്ഷെ, ഞങ്ങൾ ചെയ്യുന്നത് ശരിയാണ് എന്നു ഞങ്ങൾക്ക് ഉറപ്പായി. അതുകൊണ്ട് എന്തു വന്നാലും ഞങ്ങൾ നേരിടാൻ മനസ്സാലെ തയ്യാറായി!!!!

One Reply to “ഒരു നിമിഷത്തെ വ്യക്തത”

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.