ഒരു പെയിന്റിങ് ബഡായി

“ബ്രോ, ഇന്ന് ഫ്രീ ആണോ?” എഴുന്നേറ്റ ഉടനെ ഞാൻ എന്റെ roommate നോട് ചോദിച്ചു.

ബ്രോ തിരിച്ചൊരു ചോദ്യം “ഇപ്പൊ സമയം എത്രയായി?”

“10 മണി ബ്രോ” ഞാൻ ആവേശത്തിൽ പറഞ്ഞു.

“ഹാ രണ്ടു മണിക്കൂർ ഞാൻ busy ആണ് ബ്രോ, വളരെ ഇമ്പോര്ടൻറ് ഒരു വർക് തീർക്കാനുണ്ട്”.

“എന്തോന്ന് ഇത്തരേം വല്യ കാര്യം?” എനിക്ക് എന്തോ വശപിശക് തോന്നി.

“ഉറക്കം ബ്രോ, ഇതൊക്കെ അല്ലെ നമ്മുടെ ഇമ്പോര്ടൻറ് വർക്”. അതും പറഞ്ഞു അവൻ പുതപ്പു മൂടി കിടന്നു.

“തെണ്ടി, നിന്നെ ഞാൻ ഉറക്കില്ലട മടിയൻ പട്ടി”. ഇതും പറഞ്ഞു ഞാൻ അവന്റെ പുതപ്പ് വലിച്ചൂരി.

“കോപ്പ്, നിനക്ക് എന്റിനെ കേടാ. സമാധാനയിട്ട കിടക്കാനും സമ്മദിക്കില്ലല്ലോ” ബ്രോ ആള് ക്ഷുഭിതനായി.

“ഡെയ്, എന്റെ ഫ്രണ്ടിന്റെ ഒരു പെയിന്റിങ് എക്സിബിഷൻ ഉണ്ട്. എനിക്ക് കൂട് വേണംടെ. നീ ഇങ്ങനെ മടിപിടിച്ചു കിടക്കാതെ എഴുന്നേറ്റു റെഡി ആയെ”

എന്റെ കെഞ്ചൽ കേട്ടു ബ്രോ ഒന്നു അയഞ്ഞു.

“നിനക്ക് വല്ലതും അറിയോ പൈന്റിങിനെ കുറിച്ച്? അതു അവിടെ ചെന്ന് നോക്കുകുത്തി പോലെ നോക്കി നിൽക്കേണ്ടി വരോ?” അവൻ ഒരു ഹോപെലെസ് ചോദ്യം ചോദിച്ചു.

“ഇല്ലെടാ, ഞാൻ ഉള്ളപ്പോ ആ ഗതി വരില്ല. ഞാനും അവനും കട്ട ഫ്രണ്ട്‌സ് അല്ലെ. ഞാൻ അല്ലെ കുറെ ഐഡിയ ഒക്കെ പറഞ്ഞു കൊടുത്തെ”. ഞാൻ അഭിമാനത്തോടെ പറഞ്ഞു.

ഇതു കേട്ടു ഒന്നു പരിഹസിച്ചു ഇളിച്ചിട്ട് അവൻ പറഞ്ഞു “ഹാ ഇന്നത്തെ ദിവസം എന്തായാലും പോയി. ഇനി നിന്റെ ഛങ്കിന്റെ പെയിന്റിങ് കണ്ടില്ലെന്നു വേണ്ട”.

ഇതു കേട്ടു ഒരു യുദ്ധം ജയിച്ച സന്തോഷത്തിൽ ഞാൻ ഒരുങ്ങാൻ പോയി. ഞാൻ കുളിച്ചു വന്നപ്പോഴേക്കും അവൻ റെഡി ആയിരുന്നു.

“നീ കുളിക്കണില്ലേ?”

“പിന്നെ നിന്റെ പെയിന്റിങ് ഫ്രണ്ട് 10 ദിവസം ആയി കുളിച്ചിട്ടുണ്ടാവില്ല. പിന്നാ ഞാൻ. പോകുന്ന ആളുകളുടെ സൈക്കോളജി അനുസരിച്ചു നമ്മളും നിൽക്കണം മോനെ”. അവൻ ഒരു ഉപദേശം തരുന്ന പോലെ പറഞ്ഞു.

“ഓഹ്ഹ്ഹ ദാരിദ്ര്യം”. അറപ്പോട് കൂടി ഞാൻ ഒരു റിപ്ലൈ കൊടുത്തു.
ഞങ്ങൾ സംഭവ സ്ഥലത്തെത്തി. അവിടെ അതികം ആളുകളില്ലായിരുന്നു. ഞങ്ങൾ അകത്തു കയറി അവിടെ ഉള്ള സ്റ്റാഫ് നോട് ചോദിച്ചു.

“ഹലോ, ഇതു തുടങ്ങിയില്ലേ?”

“ഇല്ല സർ, ഇതു 3 മണിക്കാണ് തുടങ്ങുന്നത്”

ഇതു കേട്ടതും എനിക്ക് ബ്രോ ടെ മുഖം ഓർമ വന്നു. പതിയെ ഭയത്തോടെ അവന്റെ മുഖത്തു നോക്കി. അവൻ എന്നെ തന്നെ ദേഷ്യട്ടോടെ നോക്കി നില്കുവായിരുന്നു.

“മര്യാദക്ക് ഉറങ്ങി കൊണ്ടിരുന്ന ഞാനാ. വാടാ, പെട്ടെന്ന് ചെന്നു നോക്കി നോക്കി ബോറടിക്കാം”

ഞങ്ങൾ രണ്ടു പേരും അകത്തു പോയി പൈന്റിങ്‌സ് നോക്കാൻ തുടങ്ങി.

പൈന്റിങ്‌സ് നോക്കി ബ്രോ പറഞ്ഞു. “ഹാ തുടങ്ങ്. ഇതിൽ കുറെ നിന്റെ ബ്രില്ലിൻറ് ആശയങ്ങൾ അല്ലെ explain ചെയ്. 

ഞാൻ പെട്ടു എന്നു മനസിലാക്കിയ ഞെട്ടൽ കാണിക്കാതെ ഞാൻ പൈന്റിങ്‌സ് നോക്കാൻ തുടങ്ങി. എന്റെ ലക്ഷ്യം ഒരു എളുപ്പമുള്ള എന്നാൽ അവനു കണ്ടാൽ മനസ്സിലാവാത്ത ഒരു ഐറ്റം എടുത്തു explain ചെയ്തു പറ്റിക്കുക എന്നായിരുന്നു. അങ്ങനെ നോക്കുമ്പോൾ ഒരു വാൾ പെയിന്റിങ് കണ്ടു. ഒരു പോയിന്റിൽ നിന്നു മുകളിലേക്കും താഴേക്കും 45 ഡിഗ്രി ഇത് ഉള്ള രണ്ടു വരകൾ ആയിരുന്നു അത്. അതു കണ്ടു പെട്ടെന്ന് ഒരു ഐഡിയ കിട്ടി.

” നോക്ക്, ആ വാൾ പെയിന്റിങ് കണ്ടോ. ഒരു സിംപിൾ ഐഡിയ വേണം എന്ന് പറഞ്ഞപ്പോ ഞാൻ സിംപിൾ ആയി പറഞ്ഞു കൊടുത്ത ഒരു ഐഡിയ ആണ്. ”

കേട്ടിട്ടു വിശ്വാസമില്ലാത്ത ബ്രോ, explain ചെയ്യാൻ പറഞ്ഞു.

അതൊരു challenge ആയി എടുത്തു ഞാൻ explain ചെയ്യാൻ തുടങ്ങി

“നോക്ക്. ആ starting പോയിന്റ് ഉണ്ടല്ലോ. അതു നമ്മുടെ മനുഷ്യന്റെ civilization ന്റെ തുടക്കം ആണ്. അപ്പൊ എല്ലാവരും ഒന്നായിരുന്നു. അതു കഴിഞ്ഞു മനുഷ്യന്മാർ അഴിമതി ഒക്കെ തുടങ്ങി ആകെ സീൻ ആക്കി.  അപ്പൊ അതിൽ അഴിമതിക്കാർ റിച് ആവാൻ തുടങ്ങി പിന്നെ നമ്മളെ പോലെ പാവം ബ്രോസ് ഒരു ജാതി പാവങ്ങളാകാൻ തുടങ്ങി. അതിന്റെ difference കൂടി കൂടി തുടങ്ങി. അതാണ് ഈ പെയിന്റിങ് കാണിക്കുന്നെ. കണ്ടില്ലേ ഈ പെയിന്റിങ് സിംപിൾ ആണ്, പക്ഷെ ഭയങ്കര പവർഫുൾ ആണ്.”

ഇതു പറഞ്ഞു ഞാൻ അവനെ ഒന്നു നോക്കി. എന്നെ ആശ്ചര്യനാക്കി അവൻ അതു വിശ്വസിച്ച മട്ടിൽ നില്കുവായിരുന്നു.

“ഓഹ് ഇപ്പൊ മനസിലായി. ബ്യൂട്ടിഫുൾ. ഇതിനെ ആണല്ലേ മോഡർന് ആർട് എന്നു പറയുന്നേ. പക്ഷെ ഇത്തരേം സിംപിൾ ആകുന്ന വിചാരിച്ചില്ല.” അവൻ ഒരു അത്ഭുദത്തോടെ

ഇതു കേട്ടതും കിട്ടിയ വള്ളിയിൽ തൂങ്ങി ഞാൻ പറഞ്ഞു. “ഇതൊക്കെ എന്ത്. ചിത്ര രചനാ ഒക്കെ ഒരു സാഗരമാട. നീ ഇപ്പൊ ഒരു ബീച്ച് കാണാൻ വന്നിട്ടെ ഉള്ളു. ഞാനൊക്കെ ഇതിൽ നീന്തി തുടിക്കുവ”

ഇതും പറഞ്ഞു നിൽക്കുമ്പോൾ ഞങ്ങളുടെ പൈന്റർ ഫ്രണ്ട് വന്നു. അവനെ കണ്ടതും ഞാൻ greet ചെയ്തു. “മച്ചു. Congrats. അടിപൊളിട്ട. ഞങ്ങൾക്ക് ഇഷ്ടായി വർക് ഒക്കെ. ദേ ഇതു എന്റെ ഫ്രണ്ട് ആണ്.”

പെയിന്റിങ് ബ്രോ “ഓഹ് സ്വാഗതം. എല്ലാം കണ്ടിട്ട് അഭിപ്രായം പറയണം. ബാക്കി ഒക്കെ ആ സൈഡിൽ ആണ്, ഇവിടെ ഒന്നുല്ല. വാ അങ്ങോട്ടു പോകാം.”

ഇതും പറഞ്ഞു പുള്ളി അപ്രതീക്ഷിതമായി സ്റ്റാഫിനോട് വിളിച്ചു പറഞ്ഞു.

“മാഷേ, ഈ ചുമര് കവർ ചെയ്തേ. ആ പണിക്കാർ വരച്ച വര ഇപ്പോഴും കിടക്കുവാ.”

ഇതു കേട്ടതും എന്റെ ബ്രോ ചോദിച്ചു “അപ്പൊ ഇതു വാൾ പെയിന്റിങ് അല്ലെ?”

“അല്ല, ഇതു workers നു ഒരു തെറ്റു പറ്റിതാ. എന്തേ?”

ഇതു കേട്ടതും അവന്റെ മുഖത്തു ദേഷ്യവും, എന്റെ മുഖത്തു ചമ്മി നാറിയ വാടിയ ഭാവവും വന്നു.

അവനെന്നെ കുറച് നേരം ഇവനെ എന്തു ചെയ്യണം എന്നു വിചാരിച്ചു നിന്നു. പെയിന്റിങ് ബ്രോ ഒന്നും മനസ്സിലാവാതെ നോക്കി നിന്നു.

ഒരു 20 സെക്കന്റ് കഴിഞ്ഞു ബ്രോ പെയിന്റിങ് ബ്രോ നോട് പറഞ്ഞു. “ഒരാൾ കടലിൽ നീന്തി തുടിക്കുന്നുണ്ട്. മുങ്ങി ചവുന്നതിനു മുമ്പ് രക്ഷിച്ചോ.” ഇതു പറഞ്ഞു അവൻ പോയി.

ഞാൻ അവിടെ ചമ്മി നിന്നു, പെയിന്റിങ് ബ്രോ എന്നെ നോക്കി ഒരു ചുക്കും പിടി കിട്ടാതെ നിന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.