ഒരു layoff കഥ…

“എഴുത്തുകാരൻ ആണോ?” അവന്റെ ചോദ്യം എന്നെ അത്ഭുതപ്പെടുത്തി. ആശ്ചര്യത്തോടെയും, അത്ഭുതത്തോടെയും ഞാൻ അവനോടു തിരിച്ചു ചോദിച്ചു. “ഹാ ഇടക്കെഴുതും. എങ്ങനെ മനസിലായി?”

ലീല ട്രാവെൽസ്.. നാട്ടിലേക്കുള്ള ബസ് ബാംഗ്ലൂര് സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ വന്നു കിടന്നു. ബസ് കണ്ടക്ടർ തൃശൂർ, കോഴിക്കോട് എന്നു മുറവിളി കൂടുന്നതിനിടയിൽ ഞാൻ ബസ് നു അകത്തേക്ക് കയറി. ഒരു വ്യാഴാഴ്ച്ച വൈകുന്നേരം ആയതു കൊണ്ടാവാം ബസ് കയറാൻ ആൾ തിരക്കും ഒന്നും ഉണ്ടായില്ല. ഞാൻ ബസ് ന്റെ ഒത്ത നടുവിലെ ഒരു വിന്റോ സീറ്റ് പിടിച്ചു. ഓർമകൾ അയവിറക്കാൻ ഇതിലും നല്ല ഓട് ഇരിപ്പിടം വേറെ ഇല്ല എന്നാണല്ലോ പ്രശസ്‌ത ട്രോളന്മാർ പറഞ്ഞിരിക്കുന്നത്. ബസിൽ ആളുകൾ പതിയെ കയറി തുടങ്ങി. ബസ് ജീവനക്കാരൻ അവിടെ ആളുകൾക്കായി അലമുറ ഇടുന്നതും യാത്രക്കാർ ബസ്സിൽ സാധനങ്ങൾ എടുത്തു വയ്ക്കുന്നതും കൊണ്ടു എന്റെ കാതുകൾ നിറഞ്ഞു. എങ്കിലും ഇവയെല്ലാം ഒഴിവാക്കി എന്റെ മനസ്സ് ഓർമകളിലേക്ക് പോയി. കഴിഞ്ഞ ദിവസങ്ങളിലെ അനുഭവങ്ങൾ മനസ്സിൽ ഒരു ചലന ചിത്രം പോലെ വീണ്ടും വീണ്ടും കണ്ടു കൊണ്ടേ ഇരുന്നു.

രണ്ടു ദിവസം മുമ്പ് ആണ് എല്ലാം തുടങ്ങുന്നത്. ജോലി കഴിഞ്ഞെത്തി വീട്ടിൽ വിശ്രമിക്കുകയായിരുന്നു ഞാൻ. അപ്പോഴാണ് എന്റെ മാനേജർ വിളിക്കുന്നത്. ഫോൺ എടുത്ത ഞാൻ എന്തെങ്കിലും പറയും മുമ്പേ അദ്ദേഹം പറഞ്ഞു തീർത്തു. “നാളെ എന്റെ മാനേജർ നിന്നെ കാണാൻ വരുന്നുണ്ട്. നീ കാലത്തെ വരണം. ബാക്കി ഒക്കെ നാളെ അദ്ദേഹം പറയും”. ഈ വാക്കുകൾ കഴിഞ്ഞ ഉടനെ മാനേജർ ഫോൺ കട്ട് ചെയ്തു. അസാധാരണത്തം ഉണ്ടായിട്ടും ഞാൻ അതികം അതിനെ കുറിച്ചു ചിന്തിച്ചില്ല. അടുത്ത ദിവസം ഓഫീസിലെത്തിയപ്പോൾ ഞാൻ കണ്ടത് എനിക്ക് വേണ്ടി കാത്തു നിൽക്കുന്ന എന്റെ ജനറൽ മാനേജർ നെ ആണ്. നാസയിൽ റോക്കറ്റ് നിക്ഷേപിക്കാനുള്ള ദൃതിയിൽ അദേഹം എന്നെ ഒരു മീറ്റിംഗ് റൂമിൽ കൊണ്ടു പോയി. ഒന്നും മനസിലാകാതെ മുഖം വിളറി ഇരിക്കുന്ന എന്നോട് മുഖവരയായി അദ്ദേഹം കുറച്ചു കുശലാന്വേഷണം നടത്തി. പിന്നെ അദ്ദേഹം കാര്യത്തിലോട്ടു കടന്നു.

“സഹോദര, ഇതു വരെ നിങ്ങൾ തികച്ചും വിശ്വസ്തനായ ഒരു തൊഴിലാളി ആയിരുന്നു. അതു ഞങ്ങൾ അംഗീകരിക്കുന്നു. എന്നാൽ, കമ്പനി ഇപ്പോൾ ഒരു മോശം സമായത്തിലൂടെ പോയി കൊണ്ടിരിക്കുകയാണ്. നിങ്ങൾക്കു അറിയാവുന്നതാണ്, ഇങ്ങനെ ഉള്ള സമയത്തു. കമ്പനി കു കുറചു പേരെ പുറത്തക്കേണ്ടതായി വരും. നിർഭാഗ്യവശാൽ നിങ്ങൾ ആ ലിസ്റ്റിൽ ഉണ്ട്. അതു കൊണ്ടു പെടുക്കേണ്ട. നിങ്ങൾ ഇപ്പോൾ രാജി വച്ചാൽ ചെയ്താൽ മൂന്നു മാസത്തെക്കുള്ള ശമ്പളവും എല്ലാ തരത്തിലുള്ള തുകയും നിങ്ങൾക്കു ഞങ്ങൾ തരും. മൂന്നു മാസം കൂടി നിങ്ങൾക്കു ജോലി ചെയ്യുകയോ ചെയ്യാതിരിക്കുകയോ വേറെ ജോലി നോക്കുകയോ ചെയ്യാം. എല്ലാം പെട്ടെന്നാണ് എന്നാലും, കമ്പനി ടെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾ മനസിലാക്കണം.”

വെള്ളമില്ലാതെ പിടയുന്ന ഒരു മത്സ്യത്തിന്റെ അവസ്ഥയായിരുന്നെങ്കിലും, ഒന്നു ചലിക്കാൻ പറ്റാതെ ഞാൻ അവിടെ ഇരുന്നു. അൽപ നേരത്തിനു ശേഷം ഞാൻ മാനേജർ നോട് വാക്പയറ്റു നടത്തി. അദ്ദേഹം എല്ലാം കേട്ടു നിന്നു. ഞാൻ ഒന്ന് ശാന്തനായപ്പോൾ അദ്ദേഹം പറഞ്ഞു. “മോനെ, എനിക്കും ദുഃഖമുണ്ട്. പക്ഷെ ഞാൻ നിസ്സഹായനാണ്. താൻ ഇനി മുകളിലുള്ള ആകുകളോട് ഇതു പറഞ്ഞാലും കാര്യമുണ്ടാവില്ല. കാരണം, ഇതു അവരുടെ തീരുമാനമാണ്.”

ഇനി വേറെ ഒരു വഴി ഇല്ലെന്നു മനസിലേക്ക് മനസ്സില്ല മനസ്സോടെ ഞാൻ രാജി എഴുതി കൊടുത്തു. രാജി വച്ചു പുറത്തിറങ്ങുമ്പോൾ മുതൽ നെഞ്ചിൽ ഒരു കത്തലാണ്. മാസാമാസം കിട്ടി കൊണ്ടിരുന്ന ആ ശമ്പളം തന്നിരുന്ന ആ സുരക്ഷ ഇല്ലെന്നു ഒരു സുപ്രഭാതത്തിൽ അറിഞ്ഞപ്പോൾ ഉള്ള വിങ്ങളായിരുന്നു അതു. അതിനുമപ്പുറം എന്നെ ആശ്രയിച്ചു ജീവിക്കുന്ന എന്റെ വീട്ടുകാരുടെ മുഖം ഓർമ വന്നപ്പോൾ അതൊരു സഹിക്കാനാകാത്ത വിങ്ങലായി.

ബസ്സ് പോകാനായി ഒരുങ്ങുമ്പോൾ ഒരു പയ്യൻ ഓടി കിതച്ചു വണ്ടിയിൽ ചാടി കയറി. കണ്ടാൽ ഒരു 24 വയസ്സ് തോന്നിക്കും. അവൻ ഇരിക്കാനുള്ള സ്ഥലം നോക്കി നോക്കി അവസാനം എന്റെ അടുത്തുള്ള സീറ്റിൽ സ്ഥാനമുറപ്പിച്ചു. വന്നിരുന്ന ഉടനെ അവൻ ഒരു HI പറഞ്ഞു. തിരിച്ചൊരെണ്ണം കൊടുത്തു ഞാൻ മുഖം തിരിച്ചു. വാഹനം ഓടി തുടങ്ങിയപ്പോൾ ഞാൻ ബാംഗ്ലൂര് നെ ഒരു നേർത്ത വിങ്ങളോടെ നോക്കി കൊണ്ടിരുന്നു. ആ നോട്ടം കണ്ടിട്ടാവണം അവൻ എന്നോട് ചോദിച്ചു

“ബാംഗ്ലൂര് വിട്ടു പോവല്ലേ മാഷേ?”

പകുതി തിരിഞ്ഞു ഞാൻ, താത്പര്യമില്യായ്മ കാണിച്ചു ഉത്തരം കൊടുത്തു. “അതേ”

അതൊന്നും കാര്യമാക്കായ്‌തെ അവൻ തുടർന്നു

“ഞാനും നാട്ടിൽ പോകുവാ. അവിടെ സെറ്റിൽ ചെയ്യാൻ. ഞാൻ ഇരനാകുളത്തിലാ. ചേട്ടാണോ?”

ഭാവ വ്യത്യസമില്ലാതെ ഞാൻ പറഞ്ഞു “തൃശൂർ”

എന്നാലും ഇത്രയും ചെറുപ്പമായ ഒരു പയ്യൻ നാട്ടിൽ സെറ്റിൽ ചെയ്യുന്നത് എന്തിനാണെന്ന് അറിയാൻ ആകാംഷ തോന്നിയതിനാൽ, ഞാൻ അവനോടു ചോദിച്ചു “നാട്ടിൽ എന്താ സെറ്റിൽ ആവുന്നെ?” ഇവിടത്തെ ജോലി പോയോ?

അവന്റെ ഉത്തരം എന്നെ അത്ഭുതപ്പെടുത്തി. “ഇല്ല മാഷേ, ഞാൻ IT മേഖലയിൽ ജോലി ചെയ്യുകയായിരുന്നു. എന്നാൽ അവിടത്തെ ജോലി എല്ലാം ഒരു മെക്കാനിക്കൽ ജോലി ആണ്. സ്വയം ഒരു മാനസിക വികസനം ഒന്നും ഇല്ലാത്ത ഒരു മേഖല. ഞാൻ ജോലി രാജി വച്ചു. കുറച്ച പാടാൻ അറിയാം, പിന്നെ ഡാൻസും, ഒരു ഡാൻസ് ഗ്രൂപ്പ് നെ പരിചയമുണ്ട് അവിടെ പോകുവാ.”

“ഒരു നല്ല IT ജോലി രാജി വച്ചു പാട്ടിനും കൂതിനും പോകുന്നോ. എന്ത മോനെ ഇതൊക്കെ. ഇവിടെ ഉള്ള ജോലി പോയി, ഇനി മരിക്കണോ ജീവിക്കണോ എന്നും കരുതി ഇരിക്കുമ്പോഴാ നീയൊക്കെ ഉള്ള ജോലി കളഞ്ഞു പോകുന്നേ. കഷ്ടം”

അവന്റെ ഉത്തരം കേട്ടിട്ടുള്ള പെട്ടന്നുണ്ടായ ആവേശത്തിൽ ഉള്ളിലെ വിങ്ങളെല്ലാം പുറത്തേയ്ക്കു വന്നു. അവനും അടുത്തിരിക്കുന്ന യാത്രക്കാരും, എന്തിനു പറയുന്നു, ഞാനും അമ്പരന്നു പോയി. കുറച്ചു നേരത്തേക്ക് എല്ലാം നിശബ്ദമായി. നിശ്ശബ്ദതക്കു ഒരന്ത്യം ഇട്ടു അവൻ എന്നോട് സംസാരിച്ചു.

“ക്ഷമിക്കണം ചേട്ടാ. എനിക്കറിയില്ലായിരുന്നു.”

“ഹേയ്, നീ എന്നോടും കക്ഷമിക്ക്, വിഷമം കാരണം പറഞ്ഞതാ.” പശ്ചാത്തപത്തോടെ ഞാൻ പറഞ്ഞു.

അവൻ തുടർന്നു. “മാഷേ, ജീവിതം അങ്ങനെയാ. നമ്മൾ വിചാരിക്കുന്ന പോലെ ഒന്നും നടക്കില്ല. ജോലി കിട്ടിയപ്പോൾ, വീട്ടിൽ എല്ലാവരും സന്തോഷിച്ചു. ഞാനും നല്ല ഉത്സാഹത്തിലയിരുന്നു. എന്നാൽ ജോലി തുടങ്ങി കുറച്ചു നാൾ ആയപ്പോഴേക്കും എനിക്ക് മനസിലായി തുടങ്ങി, ഇതു എനിക്ക് പറ്റിയ ജോലി അല്ലെന്നു. കുറെ ആലോചിച്ചു, ചർച്ച ചെയ്തു. അവസാനം, ഇന്ന് ഞാൻ തീരുമാനിച്ചു, ഇനി ഈ ജീവിതം വേണ്ട എന്നു. അങ്ങനെ ഇപ്പോൾ രാജി വച്ചു പോവുകയാ. ഈ കാലയളവിൽ ഞാൻ പഠിച്ചത്, നമ്മൾക്ക് ഇഷ്ടമുള്ള ജോലി ചെയ്യണം, ഇല്ലെങ്കിൽ ആ ജോലി നമ്മളെ ഇല്ലാതാക്കും എന്നാ. ജോലി കിട്ടി കഴിഞ്ഞ എന്നു ഞാൻ വീട്ടിൽ പോയാലും അച്ഛനോടൊ അമ്മയോടൊ ഒരിക്കലും നന്നായി സംസാരിച്ചിട്ടില്ല. എപ്പോഴും ഞാൻ അറിയാതെ എന്റെ ജോലി ഭാരവും പ്രേശ്നങ്ങളും ആണ് ഞാൻ അവരോടു കാണിച്ചിരുന്നത്. അതെല്ലാം മനസിലാക്കാൻ കുറെ നാളെടുത്തു.”

ക്ഷമയോടെ ഞാൻ എല്ലാം കേട്ടു നിന്നു. അവൻ പറയുന്നതിലും കാര്യമുണ്ടെന്നു മനസ്സിലായെങ്കിലും, ഡാൻസും പറ്റും കൊണ്ടു എങ്ങനെ ജീവിക്കണമെന്ന് അപ്പോഴും എനിക്ക് സംശയം ആയിരുന്നു. അതു ഞാൻ അവനോടു ചോദിച്ചു. “എല്ലാം ശെരി പക്ഷെ മോനെ ഈ പാടും ഡാൻസും കൊണ്ടു എങ്ങനെ ജീവിക്കാനാണ്. നാളെ നിനക്കൊരു കല്യാണം കഴിക്കണം. കുടുംബം പൊറ്റണം. അതിനു ഇതൊക്കെ മതിയവില്ലല്ലോ.”

” നാട്ടിൽ ജീവിക്കാൻ അതികം പൈസ ഒന്നും വേണ്ട മാഷേ. പിന്നെ ഇടക്ക് വരുന്ന കല്യാണത്തിനും പിറന്നാളിനും, ബന്ധുക്കൾക്കു കൊടുക്കാൻ കുറച്ചു പൈസ വേണം. അതു കഴിവിന് അനുസരിച്ചു കൊടുത്താൽ മതി. നമ്മൾ ധാരാളിത്തം കാണിക്കുമ്പോൾ ആണ് അവരും തിരിച്ചു അങ്ങനെ ചെയ്യാൻ പോണേ.”

അവന്റെ ഉത്തരം തൃപ്തി ആയില്ലെങ്കിലും, എനിക്ക് മനസ്സിലായി അവൻ പറയുന്നത് വസ്ഥാവമാണെന്നു. അതും ആലോചിച്ചു ഞാൻ പുറത്തേക്ക് നോക്കി ഇരുന്നു. അറിയാതെ അവൻ എന്നെ അതിശയിപ്പിച്ചു കൊണ്ടിരുന്നു. ഇത്ര ചെറുപ്പത്തിലേ വലിയ തീരുമാനങ്ങൾ എടുക്കാനുള്ള ചങ്കുട്ടം അവനു കിട്ടിയതിൽ എനിക്ക് അവനോടു അഭിമാനം തോന്നി. എനിക്കും അങ്ങനെ പട്ടിയിരുന്നെങ്കിൽ.

“എഴുത്തുകാരൻ ആണോ?” അവന്റെ ചോദ്യം എന്നെ അത്ഭുതപ്പെടുത്തി. ആശ്ചര്യത്തോടെയും, അത്ഭുതത്തോടെയും ഞാൻ അവനോടു തിരിച്ചു ചോദിച്ചു. “ഹാ ഇടക്കെഴുതും. എങ്ങനെ മനസിലായി?”

അവൻ ഒരു പുഞ്ചിരിയോടെ എനിക്ക് മൊബൈൽ കാണിച്ചു തന്നു. ” Weirdmallu.com ചേട്ടന്റെ അല്ലെ. ഞാൻ ഇതിലെ കഥ വായിച്ചുരുന്നു. നല്ല വ്യതസ്തമായ കഥകൾ ആണല്ലോ ചേട്ടാ. നന്നായിട്ടുണ്ട്.”

ആശ്ചര്യത്തോടെ ഞാൻ അവനോടു ചോദിച്ചു. ” നിനക്കെങ്ങനെ മനസ്സിലായി ഇതു എന്റെ കഥകൾ ആണെന്ന്?”.

ഒരു ഗൂഢമായ പുഞ്ചിരിയോടെ അവൻ പറഞ്ഞു. “ചേട്ടന്റെ ബാഗിൽ ബാഡ്ജ് ഉണ്ടല്ലോ. അതു വായിച്ചതാ. പിന്നെ ഈ വെബ്സൈറ്റ് ഞാൻ കുറച്ച നാല് മുമ്പ് നോക്കിയതാ. ചേട്ടൻ പണ്ട് എഴുതിയ കഥയാണല്ലേ.”

ഒരു ചെറു പുഞ്ചിരിയിൽ ചാലിച്ച ആനന്ദത്തോടെ ഞാൻ പറഞ്ഞു. ” ഹാ. ഞാൻ എഴുതിരുന്നു. പിന്നെ ജോലി ഒക്കെ ആയപ്പോൾ സമയം കിട്ടിയില്ല. എനിക്കിഷ്ടമാ കഥ എഴുതാൻ. അതു ഒരു വല്ലാത്ത ഹാരമാ. പക്ഷെ അത് കൊണ്ട് ജീവിക്കാൻ പറ്റില്ലല്ലോ. അതാ പ്രശ്നം.”

“ഇപ്പൊ കുറെ കണ്ടെന്റ് റൈറ്റർ എന്നാൽ പേരിൽ കുറെ ജോലി ഉണ്ട്. പിന്നെ മലയാളത്തിന്റെ പ്രസക്തി കൂടി വരുന്നുണ്ട്. അതു കൊണ്ടു ആ ഫീൽഡിൽ നോക്കിക്കോ ചേട്ടാ. പിന്നെ. ഇതൊക്കെ എല്ലാവർക്കും കിട്ടുന്ന കഴിവല്ല. അതു കൊണ്ട്, ചേട്ടൻ ഒന്നു പരിശ്രമിച്ചാൽ ഇതിൽ നിന്നു തന്നെ ജീവിക്കാൻ പറ്റും. മലയാളം സിനിമയിൽ നല്ല കഥ കുറയുന്ന കാലമാണ്. ആർക്കറിയാം ചേട്ടന്റെ കഥ ആരെങ്കിലും സിനിമ ആകിയലോ.”ഇതു കേട്ടു ഞങ്ങൾ രണ്ടു പേരും ചിരിച്ചു. ആ ചിരിക്കിടയിൽ എനിക്ക് പുതിയ ഉന്മേഷം വന്ന പോലെ തോന്നി. അവൻ പറഞ്ഞ വാക്കുകൾ എന്റെ മനസ്സ് മുഴുവൻ മുഴങ്ങി തുടങ്ങി. അങ്ങനെ ഞാൻ നിശ്ചയിച്ചു.

ആകെ ഒരു ജീവിതമുള്ളു. അതു എനിക്കിഷ്ടപ്പെട്ടു ജോലി ചെയ്തു ജീവിക്കണമെന്ന്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.