ദൈവതുല്യൻ

“ഇപ്പോഴെങ്കിലും എന്നെ ഒന്ന് വെറുതെ വിട്. നാശം, എന്നും ഇരക്കാനും ശല്യപ്പെടുത്താനും ഒരു ജൻമം.” എന്റെ വാക്കുകൾ കേട്ട് അവർ ഒന്നും പറയാതെ നിന്നു, ഒരു പ്രതിമയെ പോലെ.

ഞാൻ ഒരു IT ജീവനക്കാരനാണ്. രാവിലെ ജോലിക്കു പോകുവാ, രാത്രി ജോലി കഴിഞ്ഞു തിരിച്ചു വരിക, ഭക്ഷണം, ഉറക്കം. ഇതാണ് ഒരു ശരാശരി ജോലിക്കാരനായ എന്റെ ജീവിതം. ആകെ കിട്ടുന്ന 2 ആഴ്ചാവസനങ്ങൾ ഉറങ്ങിയും സിനിമ കണ്ടും വെറുതെ കളയും. അങ്ങനെ നാട്ടുകാർക്ക് പണക്കാരണനും, വീട്ടുകാർക്ക് അദ്വാനിയും, കൂട്ടുകാർക്ക് ഭാഗ്യവാനും, സ്വയം നിര്ഭാഗ്യവാനുമായി ജീവിച്ചു പോകുന്ന സമയം. അങ്ങനെ മടുക്കുന്ന ജീവിതത്തിൽ ദിവസവും എന്റെ കയ്യിലെ അഞ്ചും പത്തും രൂപ തട്ടാൻ ഒരു പുതിയ മനുഷ്യ ജീവിയെ കൂടി ഞാൻ കണ്ടു മുട്ടി. ഒരു ഹിജഡ.

എന്നും ഞാൻ ഓഫീസിൽ പോകുന്ന വഴിയേ അവർ നില്കുന്നുണ്ടാവും. കാണുമ്പോൾ തന്നെ വെറുപ്പ് തോന്നുന്ന രൂപവും, അതിനേക്കാൾ വെറുപ്പ്‌ തോന്നുന്ന അവരുടെ ശരീര ഭാഷയും രാവിലെ തന്നെ എന്നെ ക്രോധത്തിലാഴ്ത്തുമായിരുന്നു. പല തവണ ഞാൻ വഴിമാറി പോകാൻ ശ്രമം നടത്തിയിട്ടും അവർ എന്റെ പിന്നാലെ ഓടി വന്നു കയ്യിലെ കാശു ചോദിക്കുമായിരുന്നു. പതിയെ പതിയെ അവർക്കു കാശു കൊടുക്കാതെ ഓഫീസിൽ പോകാൻ പറ്റില്ല എന്നു മനസിലാക്കിയ ഞാൻ, അവർക്കു വേണ്ടി പത്തു രൂപ എന്നും കരുതി വച്ചു തുടങ്ങി. എന്നാലും മനസ്സിൽ അവരോടു ഒരു അടുപ്പവും തോന്നിയിരുന്നില്ല.

ഒരു ദിവസം രാവിലെ എനിക്ക് ഓഫീസിൽ നിന്ന് കാൾ വന്നു. പെട്ടെന്ന് ഓഫീസിൽ വരണം എന്നും പറഞ്ഞായിരുന്നു. മാനേജർ നെ മനസ്സിൽ നന്നായി സ്മരിച്ചു ഞാൻ റെഡി ആയി പുറത്തിറങ്ങിയപ്പോൾ ഈ സാധനം ഇവിടെ നിന്നോ എന്റെ മുമ്പിൽ ചാടി വീണു.

“എന്റെ ചക്കര കുട്ടാ, എന്നെ പറ്റിച്ചു നേരത്തെ പോവല്ലേ. എന്റെ ഇന്നത്തെ പങ്കു താരത്തെ ഞാൻ എന്റെ ചെക്കനെ ഒരിടത്തും വിടൂല്ലാ.”

ഓഫീസിൽ പെട്ടെന്നെത്താൻ ദൃതി ഉള്ള ഞാൻ അവരോടു വളരെ സാധാരണയായി പറഞ്ഞു “എനിക്ക് ഓഫീസിൽ പെട്ടെന്ന് പോണം. നിങ്ങൾക്കുള്ളത് വരുമ്പോൾ ഞാൻ തരാം. പ്ളീസ് എന്നെ ഒന്ന് പോകാൻ അനുവദിക്കൂ.”

“ഡോ മര്യാദക്ക് പൈസ എടുത്തോട്ടോ, ഇല്ലേൽ ഞാൻ തുണിപൊക്കി കാണിക്കും. പിന്നെ ഇന്നത്തെ അല്ലെ ഈ വർഷം മുഴുവൻ പോക്കയിരിക്കും.” അവർ കുറച്ചു കർകാശിച്ചു പറയാൻ തുടങ്ങി.

ഇതു കേട്ടതും എനിക്ക് എന്റെ പെരുവിരലിൽ നിന്നെ ദേഷ്യം ഇരച്ചു കയറി. അന്ന് വരെ അവരോടു ഉള്ള അരിശവും ഓഫീസിൽ എത്തേണ്ട ദൃതിയും എല്ലാം കൂടി ചേർന്നു ഞാൻ അവരെ ഒരു ഭാഗത്തേക്ക് തള്ളി ഇട്ടു. റോഡിനേരികിൽ ഉണ്ടായിരുന്ന എല്ലാവരും അതു കണ്ടു കയ്യടിക്കാൻ തുടങ്ങി. ചിലർ അഭിനന്ദിക്കാൻ വേണ്ടി എന്റെ അടുത്തേക്ക് ഓടി വരുന്നുണ്ടായിരുന്നു. ഇതു കണ്ടു ആവേശം മൂത്ത ഞാൻ അവരോടു പറഞ്ഞു.

“ഡോ, തനിക്ക് ഇത്രേം നാലും കാശു തന്നിരുന്നത്, സഹതാപം കൊണ്ടോ ഇഷ്ടം കൊണ്ടോ ആയിരുന്നില്ല. അറപ്പു കൊണ്ടായിരുന്നു. ജീവിച്ചു പോട്ടെന്നു വെക്കുമ്പോൾ തലേല് കേറുന്നോ. ഇനി മേലാൽ എന്റെ മുമ്പിൽ കണ്ടേക്കരുത്.”

ഇതു പറഞ്ഞതും കയ്യടിയുടെ ശക്തി കൂടി. ചുറ്റും നിന്നവർ എന്റെ പിന്നിൽ അഭിമാനത്തോടെ തട്ടാൻ തുടങ്ങി. കുറച്ചു നേരം ആ നിമിഷം ആസ്വദിച്ച ശേഷം ഞാൻ അവിടെ നിന്നു നടന്നു നീങ്ങി. അവർ അപ്പോഴും താഴെ വീഴ്ചയുടെ ആഘാതത്തിൽ കിടക്കുന്നുണ്ടായിരുന്നു.

ഓഫീസിൽ എത്തിയ ശേഷം ഞാൻ ജോലിയിൽ മുഴുകി. സമയം പോയതറിഞ്ഞില്ല, ഉച്ചഭക്ഷണത്തിലുള്ള സമയം ആയി. ഭക്ഷണ സമയത്തു കൂടെ ജോലി ചെയ്യുന്നവരോട് രാവിലത്തെ സാഹസികത പുലമ്പികൊണ്ടിരിക്കവേ, എനിക്ക് ഒരു പരിചയമില്ലാത്ത നമ്പറിൽ നിന്നും കാൾ വന്നു. ആദ്യം കട്ട് ചെയ്ത കാൾ കുറച്ചു സമയത്തിനു ശേഷം പിന്നെയും വിളിക്കാൻ തുടങ്ങി. അപ്പോഴേക്കും ഭക്ഷണം കഴിഞ്ഞിരുന്നതിനാൽ ഞാൻ ആ കാൾ എടുത്തു. അതു അടുത്തുള്ള ഒരു ആശുപത്രിയിൽ നിന്നായിരുന്നു. അവർക്കു പറയാനുള്ള വാർത്ത എന്നെ നിശ്ശബ്ദനാക്കി. ഒരു നിമിഷത്തേക്കി ഞാൻ ആകെ മരവിച്ചു പോയി. എന്റെ അമ്മ ഒരു റോഡ് അപകടത്തിൽ പെട്ടു ആശുപത്രിയിൽ ആണ്. തക്ക സമയത്തു ആരോ ആശുപത്രിയിൽ എത്തിച്ച കാരണം ഇപ്പോൾ ജീവിച്ചിരിക്കുന്നു എന്നാണ് അവർ അറിയിച്ചത്.

പെട്ടെന്ന് തന്നെ ഞാൻ ആശുപത്രിയിലേക്ക് പാഞ്ഞു. എങ്ങനെയൊക്കെയോ ചോദിച്ചറിഞ്ഞു ഞാൻ അമ്മ കിടക്കുന്ന ICU ഇൽ എത്തി. വാതിലിൻ വിടവിലൂടെ അമ്മ അകത്തു കിടക്കുന്നത് കാണാമായിരുന്നു. നെഞ്ചു തകർന്നു പോകുന്ന ആ കാഴ്ച്ച കണ്ടു ഞാൻ വിങ്ങി കരഞ്ഞു തുടങ്ങി. കരഞ്ഞു നിൽക്കുന്ന എന്റെ അടുത്തേക്ക് ആരോ നടന്നു വന്നു എന്റെ തോളിൽ തട്ടി ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. കാരച്ചിലിനിടയിൽ ഞാൻ പതിയെ ആ വ്യക്തിയെ തിരിഞ്ഞു നോക്കി. ഇന്ന് കാലത്തു ഞാൻ തള്ളിയിട്ടു ആ ഹിജഡ ആയിരുന്നു അത്. അവരെ കണ്ടപാടെ എന്റെ സങ്കടം ദേഷ്യമായി മാറി.

“ഇപ്പോഴെങ്കിലും എന്നെ ഒന്ന് വെറുതെ വിട്. നാശം, എന്നും ഇരക്കാനും ശല്യപ്പെടുത്താനും ഒരു ജൻമം.” എന്റെ വാക്കുകൾ കേട്ട് അവർ ഒന്നും പറയാതെ നിന്നു, ഒരു പ്രതിമയെ പോലെ.

ശബ്ദം കേട്ടു ഒരു nurse ഓടി വന്നു. കരഞ്ഞു കൊണ്ട് നിൽക്കുന്ന എന്നെ അവർ ഡോക്ടറുടെ അടുത്തേക്ക് കൂടി കൊണ്ടു പോയി. ഡോക്ടർ റൂമിൽ എന്നെ വിട്ടു nurse തിരിച്ചു പോയി. ആ മുറിയിൽ സംഘടപെട്ടിരിക്കവേ ഡോക്ടർ കടന്നു വന്നു.

“കരയാതെ. അമ്മക്ക് ഒന്നും സംഭവിക്കില്ല. തലയിലാണ് മുറിവ്. ഒരു പാട് രക്‌തം പോയിരുന്നു. കുറച്ചു കൂടി വൈകിയിരുന്നെങ്കിൽ എല്ലാം കൈവിട്ടു പോയേനെ. തക്ക സമയത്തു ആളെ ഇവിടെ എത്തിച്ചു എന്നിട്ടു കൊണ്ടു വന്ന ആള് ഭാഗ്യത്തിന് അമ്മക്ക് പറ്റിയ ഡോണർ ആയിരുന്നു. അതു കൊണ്ടു ചികിത്സാ നന്നായി നടന്നു. ഇനിയും രക്‌തം വേണം. അതു ബ്ലഡ് ബാങ്കിൽ നിന്ന് സംഘടിപ്പിക്കും. അതു കൊണ്ടു എനിക്ക് ഉറപ്പിച്ചു പറയാം രണ്ടു ദിവസം കഴിഞ്ഞാൽ അമ്മ സാധാരണ നിലയിലേക്ക് തിരിച്ചു വരും എന്ന്.”

ഇതും പറഞ്ഞു ഡോക്ടർ ഒരു ചിരി ചിരിച്ചു. ആ ചിരി ദൈവത്തിന്റെ അനുഗ്രഹം ആയി എനിക്ക് തോന്നി. അടുത്ത നിമിഷം എനിക്ക് മനസ്സിൽ തോന്നിയത് അമ്മയെ രക്ഷപ്പെടുത്തിയ ആ വ്യക്തിയെ ആണ്. അതായതു ഇപ്പോൾ ദൈവ തുല്യമായ ആ വ്യക്തിയെ. എന്റെ നോട്ടത്തിൽ നിന്നു തന്നെ എന്റെ ആഗ്രഹം മനസിലാക്കിയ ഡോക്ടർ എന്നെ നോക്കി ആ ചിരിയോടെ പറഞ്ഞു “വാ കാണാം”

ഞങ്ങൾ മുറിക്കു പുറത്തേക്ക് ഇറങ്ങി. ഡോക്ടർ ICU റൂമിന്റെ അടുത്തേക്ക് നടന്നു. അവിടെ കുറെ പേർ ഇരിക്കുന്നുണ്ടായിരുന്നു. അവരെ ഞാൻ ആകാംഷയോടെ നോക്കി. അതിൽ കുറച്ച പേര് ഡോക്ടറെ കണ്ട് എഴുന്നേറ്റു നിന്നു. ഞാൻ അവരിൽ ഒരാളാണ് ആ വ്യക്തിയെന്ന ഉറപ്പിച്ചു. അതിൽ ഒരു മധ്യ വയസ്കനായ ഒരാളുടെ അടുത്ത് ഡോക്ടർ ചെന്നു നിന്നു. ഞാൻ ഡോക്ടറുടെ വാക്കുകൾ കാതോർത്തിരുന്നു. അവരെ നോക്കി ഡോക്ടർ പറഞ്ഞു. ” ഇദ്ദേഹം ഓട്ടോ ഡ്രൈവർ ആണ്. ഇദ്ദേഹം ആണ് അമ്മയെ ഇവിടെ പെട്ടെന്ന് കൊണ്ടു വന്നത്.”

ഇതു കേട്ടതും ഞാൻ അദ്ദേഹത്തെ കെട്ടി പിടിച്ചു കരയാൻ തുടങ്ങി. നന്ദി വാക്കുകൾ വർഷിക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെയും കണ്ണുകൾ നിറഞ്ഞു തുടങ്ങി. ഞാൻ ഒന്ന് ശാന്തനായപ്പോൾ അദ്ധേധം എന്റെ പിടിച്ചു മുഖത്തു നോക്കി പറഞ്ഞു. ഞാൻ ഓട്ടോ ഇൽ കൊണ്ടു വന്നു. എന്നാൽ ആരും തിരിഞ്ഞു നോക്കാതെ റോഡിൽ മോന്റെ ‘അമ്മ കിടന്നപ്പോൾ. രക്ഷിക്കാൻ അലമുറ ഇട്ടതും എന്റെ വണ്ടിക്കു വട്ടം ചാടി വണ്ടിയിൽ അമ്മയെ കെട്ടാൻ കെഞ്ചിയ ഒരാളുണ്ട്. അവരോടാണ് നീ നന്ദി പറയേണ്ടത്.”

ഞാൻ അമ്പരപ്പോടെ ഡോക്ടറിനെ നോക്കി. ചിരിച്ചു കൊണ്ട് ഡോക്ടർ തലയാട്ടി എന്നിട്ടു ആ വ്യക്‌തിയുടെ നേർക്കൈ ചൂണ്ടി.

ഡോക്ടർ ചൂണ്ടിയ വിരൽ സ്ഥാനത്തു ഞാൻ അവരെ കണ്ടു. കണ്ടാൽ നമ്മൾ ഒഴിവാക്കുന്ന, അറക്കുന്ന ആ രൂപം. ഞാൻ രാവിലെ തള്ളിയിട്ട, ആ പ്രവർത്തിയിൽ അഭിമാണിച്ച ഞാൻ ആ സത്യം മനസ്സിലാക്കി. ആ ഹിജഡ ആയിരുന്നു എന്റെ അമ്മയെ രക്ഷിക്കാൻ ശ്രമിച്ച ഒരേ ഒരു വ്യക്‌തി. രാവിലെ അവരെ അടിച്ചതിന് പ്രശംസിച്ച ഒരാള് പോലും കാണിക്കാത്ത മനുഷ്യ സ്നേഹമാണ് അവർ എന്റെ അമ്മയോട് കാണിച്ചത്.

ഞാൻ കാണിച്ച തെറ്റ് മറന്നു എന്റെ അമ്മയെ രക്ഷിച്ച അവരെ ഞാൻ തൊഴുതു കൊണ്ടു മാപ്പു പറഞ്ഞു. കണ്ണുനീർ നിറഞ്ഞ എന്റെ കണ്ണുകൾക്കിടയിലൂടെ ഞാൻ അവരുടെ കണ്ണുനീർ കണ്ടു. ഞാൻ വൃത്തിക്കേറ്റവരി കണ്ടിരുന്ന ആ മുഖം പെട്ടെന്നു ലോകത്തെ ഏറ്റവും വലിയ സൗന്ദര്യമായി എനിക്ക് തോന്നി തുടങ്ങി. അവരുടെ ചേഷ്ടകളിൽ ഞാൻ ദൈവികത്വം കണ്ടു തുടങ്ങി. അവരെ ഞാൻ മാറോടു ചേർത്തു പൊട്ടി കരഞ്ഞു. ഒരുപാട് തവണ നന്ദിയും മാപ്പും പറഞ്ഞു കൊണ്ടിരുന്നു, അതിലുപരി മനസ്സിൽ പറഞ്ഞു കൊണ്ടേയിരുന്നു.

എല്ലാം ശാന്തമായി ഞാൻ നിൽക്കുമ്പോൾ അവർ എന്നോട് അവരുടെ തനതായ ശൈലിയിൽ പറഞ്ഞു “മോനെ, മോനെ എന്നെ കണ്ടതെങ്ങനെ ആണെന്ന് രാവിലെ പറഞ്ഞിരുന്നു. എന്നാൽ ഞാൻ മോനെ കണ്ടത് സ്വന്തം അനുചനയാണ്. ഞങ്ങൾ മനുഷ്യരായി ജനിച്ചു എന്നെ ഉള്ളു. എന്നാൽ ആരും ഞങ്ങളെ മനുഷ്യരായി കണക്കാക്കിയിട്ടെ ഇല്ല. പൈസ ഇരക്കുന്ന ഞങ്ങളെ മാത്രമേ ഈ ലോകത്തിനറിയുന്നു. ഞങ്ങളുടെ നല്ല മനസ്സു ഇതുവരെ ലോകം കണ്ടിട്ടില്ല. ഹാ അതു തന്നെയാ ഞങ്ങളെ പൈസ ഇറക്കാൻ പഠിപ്പിച്ചതും. ഞങ്ങൾ ജനിച്ചു വീഴുമ്പോൾ തന്നെ മാതാപിതാക്കൾ എവിടെങ്കിലും കൊണ്ട് തല്ലും, ഈ സമൂഹത്തിനു ഞങ്ങളെ വേണ്ടല്ലോ. ഒരു നല്ല ജോലി ചെയ്യാനും, നിങ്ങളെ പോലെ ജീവിക്കാനും ഞങ്ങൾക്കും കൊതി ഉണ്ട്. എന്റ ചെയ്യാനാ, ആരും ഞങ്ങൾക്ക് ജോലി തരില്ലന്നെ. ചിലപ്പോഴൊക്കെ തോന്നും, പാട്ടി ആയി ജനിച്ചാൽ മതിയായിരുന്നു എന്നു. അതിനു ഞങ്ങളെക്കാൾ വില ഈ സമൂഹം കൊടുക്കുന്നുണ്ട്.”

ഞാനും അടുത്തു നിന്നവരും ഒരു വാക്ക് പോലും പറയാനാവാതെ നിന്നു. നമ്മൾ ആരും ചിന്തിക്കാത്ത ഒരു വിഭാഗത്തിന്റെ മുഴുവൻ സംഘടമായിരുന്നു അവർ ഒറ്റയ്ക്കു പറഞ്ഞു തീർത്തത്. എല്ലാവരും നിശബ്ദരായി നിൽക്കേ അവർ തുടർന്നു. “ശരി മോനെ. ഞാൻ പോകുവാ. ഞാൻ ആ ഭാഗത്തൊക്കെ കാണും. ഇനി ഞാൻ മോനെ ശല്യപ്പെടുത്തില്ല. അമ്മക്ക് സുഖമായൽ ഒന്നു പറയണേ” ഇതും പറഞ്ഞു അവർ തിരിഞ്ഞു നടക്കാൻ തുടങ്ങി.

അവർ പോകുന്നത് ഞാൻ നോക്കി നിന്നു. പെട്ടെന്ന് എനിക്ക് അവരോടു സംസാരിക്കാൻ തോന്നി. ഞാൻ ഓടി അവരുടെ മുന്ബിലെത്തി. ഇതു കണ്ടു അവരൊന്നും അമ്പരന്നു. ഞാൻ അവരോടു പറഞ്ഞു. “ഞാനും ഞാനടങ്ങുന്ന സമൂഹവും ഒരു ഇരുട്ടിലയുർന്നു. ബാക്കി ഉള്ളവരുടെ കാര്യം അറിയില്ല. നിങ്ങളെന്റെ കണ്ണു തുറന്നു. ഇനി മുതൽ നിങ്ങളെന്റെ പെങ്ങളായിട്ടിക്കും.”ഇതു കേട്ടു അവരുടെ കണ്ണുകൾ നിറഞ്ഞു. സന്തോഷം കൊണ്ട് അവരെന്നെ കെട്ടി പിടിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.