വിചാരണ

കത്തിയമരുന്ന തീച്ചൂളകൾക്കുള്ളിലൂടെ ശരീരം വേവുന്ന വേദന കണക്കെ അവൻ നടന്നു കയറി. ചെന്നെത്തിയത് കനലുകൾക്കിടയിൽ സചീകരിച്ച ഒരു സദസ്സിൽ ആയിരുന്നു. അവിടെ അവനെ കാത്തു സിംഹാസനത്തിൽ ഒരു തേജസ്സുള്ള എന്നാൽ കോപദാരിയായ ഒരു ആൾരൂപം ഉണ്ടായിരുന്നു.

ഒന്നും മനസ്സിലാകാതെ, വേദനയിൽ പുകഞ്ഞു അവൻ ചോദിച്ചു. “ഞാൻ എന്താണിവിടെ? എങ്ങനെ ഇവിടെ എത്തി?”.

ഒരു പുച്ഛഭാവത്തോടെ ആ രൂപം ഉരുവിട്ടു. “നീ ഇപ്പോൾ മരണം കൈവരിച്ചിരിക്കുന്നു. ഇതു നിന്റെ പാപങ്ങളുടെ കണക്കേണ്ടുക്കുന്ന സ്ഥാനമാണ്.”

ഞെട്ടലോടെയാണ് ഞാൻ സ്വന്തം മരണ വാർത്ത അറിഞ്ഞത്. കരയുമ്പോൾ കണ്ണീരു പോലും നീരവിയാവുന്ന ആ ചൂടിൽ ഞാൻ നിസ്സഹായനായി നിന്നു. ഒരു നിമിഷത്തെ നിശ്ശബ്ദതക്കു ശേഷം ഞാൻ ചോദിച്ചു “എന്തിനെന്നെ കൊന്നു. എന്തു തെറ്റാണ് ഞാൻ ചെയ്തത്?”

ഇതു കേട്ട് ആ രൂപം സ്വന്തം ഹസ്തങ്ങൾ അന്തരീക്ഷത്തിൽ ഉയർത്തി. എവിടെ നിന്നോ ഒരു താളിയോല അദ്ദേഹത്തിന്റെ കയ്യിൽ പ്രത്യക്ഷപ്പെട്ടു. എന്നെ ഒന്നു രൂക്ഷമായി നോക്കി അദ്ദേഹം ആ താളിയോല വായിച്ചു തുടങ്ങി.

” 1. നീ ബാക്കി ജീവജാലങ്ങളോട് അനീതിയും അക്രമവും ജീവിതകാലം മുഴുവൻ പുലർത്തി.

2. ദൈവനാമത്തിൽ മനുഷ്യരിൽ വിവേചനം നടത്തുന്നതിന് കൂട്ടു നിന്നു.

3. മറ്റുള്ളവരുടെ അത്യാഗ്രഹങ്ങൾക് നിശബ്ദമായി കൂട്ടു നിന്നു.

4. പുതു തലമുറയെ നല്ല മനുഷ്യനായി വളർത്തുന്നതിന് പകരം ധനത്തിന് പുറകെ പാഞ്ഞു ഒരു തലമുറയെ മുഴുവൻ ധനമോഹികളാക്കുന്നതിൽ തന്റെ പങ്കു വഹിച്ചു.

5. സ്ത്രീ സമൂഹത്തെ പിന്നിലാക്കി പുരുഷ അരാചകത്തിനു തന്റെ പങ്കു വഹിച്ചു.

ഇതെല്ലാമാണ് നീ പ്രാഥമീകമായി ചെയ്ത കുറ്റങ്ങൾ. ബാക്കി പത്രം പിന്നീട് വിശദീകരിക്കാം.

ഇതെല്ലാം കേട്ടു ഒരു ഭ്രാന്തനെപോലെ ഞാൻ നിന്നു. വൈകാതെ ഞാൻ എന്റെ സംശയം ചോദിച്ചു.

” എനിക്ക് മനസിലാകുന്നില്ല. ഞാൻ ഒരു സാധാരണ മനുഷ്യനാണ്. എന്റെ ഭാര്യക്കും മക്കൾക്കും വേണ്ടി അഘോരാത്രം പ്രയത്നിച്ച ഒരു സാധാരണ മനുഷ്യൻ. അവരുടെ സുഖത്തിനും സന്തോഷത്തിനും വേണ്ടിയാണ് ഞാൻ എന്റെ ജീവിതം ഹോമിച്ചത്. അങ്ങു ആരോപിച്ച തെറ്റുകൾ എങ്ങനെയാണ് ഞാൻ ചെയ്തത്?”

ഒരു ഭാവ വ്യത്യസവുമില്ലാതെ ആ ആൾരൂപം വിശദീകരിച്ചു തുടങ്ങി

” ശെരി, വിശദീകരിക്കാം. ആദ്യത്തെ തെറ്റു, ജീവജലങ്ങളോടുള്ള അനീതി. നീ സ്വന്തം ലാഭത്തിനു വേണ്ടി ബാക്കി ജീവജാലങ്ങളെ വിനിയോഗിച്ചു, ആഡംബര ഭക്ഷണ രുചികൾക് വേണ്ടി നീയും ഭൂരിഭാഗം മനുഷ്യരും പല പല വിഭാഗത്തിലുള്ള മൃഗങ്ങളെ അവയുടെ ജീവിതത്തിന് ഒരു പ്രാധാന്യവും കല്പിക്കാതെ വധിച്ചു ഭക്ഷിച്ചു തുടങ്ങി. ഇതിൽ നീയും നിന്റെ പങ്കു വഹിച്ചു. അതു നീതിക്ക് നിരക്കാത്ത തെറ്റ്.

രണ്ടാമത്തെ തെറ്റ്. ദൈവനാമത്തിൽ നിങ്ങൾ മനുഷ്യർ മനുഷ്യരെ വിഭജിക്കുകയും, ദ്രോഹിക്കുകയും, വധിക്കുകയും, ഉപയോഗിക്കുകയും ചെയ്തു. അതിൽ നിന്റെ മതത്തിനു വേണ്ടി നീ ചെയ്ത നീച കർത്തവ്യങ്ങൾ അറിയില്ലെന്ന് കരുതിയോ. ഇല്ലാത്ത മത വിഭജനങ്ങളുടെ പേരിൽ ഏതൊരു മനുഷ്യനെയും ക്രൂശിക്കുന്നത് പൊറുക്കാനാവാത്ത തെറ്റാണ്.

മൂന്നാമത്തെ തെറ്റ്. ധനികരണയ മനുഷ്യർ നിർധനരേ ക്രൂശിച്ചു ധനം സംഭാധിക്കുന്നതും, അവരുടെ ജീവൻ വരെ ധനത്തിനായി ചൂതാടുകയും ചെയ്തു, തൊഴിൽ പരമായും അല്ലാതെയും. നീ അറിഞ്ഞിട്ടും, ഒന്നും ചെയ്യാതെ അവർക്കു നിശബ്ദതയോടെ  കൂട്ട്  നിന്നു. പലപ്പോഴും തെറ്റു ചെയ്യുന്ന ആളുകളെക്കാൾ  അതിനെതിരെ  കണ്ടു കണ്ണടുക്കവരാണ് കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രചോദനം കൊടുക്കുന്നത്. എന്നിരുന്നതിനാൽ ഒരുപാട് ജീവനുകൾ പൊലിഞ്ഞു പോയതിൽ നിന്റെ പങ്കു ചെറുതല്ല

നാലാമത്തെ തെറ്റു. മനുഷ്യന് വിവരവും ബുദ്ധിയും നൽകിയത് വിവേകത്തോടെ പെരുമാറാനും, ജീവിക്കാനുമാണ്. അതു മറന്നു, ലോകത്തെ ഒരു ധനാടിസ്ഥാനത്തിലുള്ള ഒരു ചൂതാട്ടമായി നിങ്ങൾ മാറ്റി എടുത്തു. അതിലും വലിയ തെറ്റു, വരും തലമുറയെ നിങ്ങൾ ആ ഹീന പ്രവർത്തി പഠിപ്പിച്ചു കൊണ്ടേ ഇരുന്നു. മനുഷ്യരെ സന്തോഷ പരമായ ജീവിതം വേണ്ടതെന്നു പഠിപ്പിക്കുന്നത് പകരം, ധനമാണ് എല്ലാത്തിനുമുപരി എന്നു പഠിപ്പിച്ചു. ലോക സമാധാനം ഇല്ലാതാക്കുന്നതിൽ നിങ്ങൾ നിങ്ങളുടെ ഭാഗം കൃത്യമായി നിർവഹിച്ചു. അതു ലോകാവസാനത്തിന്റെ കാരണങ്ങളിൽ വലിയ ഭാഗമാകും.

അവസാനത്തെ പ്രാഥമീക ആരോപണം. മനുഷ്യരിൽ തന്നെ സ്ത്രീ വർഗത്തെ താഴ്ത്തി കെട്ടി, അവരുടെ പ്രാഥമീക അവകാശങ്ങൾ പോലും എതിർത്തു, വളർച്ചയുടെ ഘട്ടത്തിൽ തന്നെ തരം തിരിച്ചു വളർത്തി ലോകത്തെ പകുതി മനുഷ്യ സ്രോതസ്സുകൾ നിങ്ങൾ നിർവീര്യമാക്കി. ഇതിലൂടെ പുരുഷ വർഗത്തിന്റെ മുകളിൽ കൂടുതൽ ഭാരം കെട്ടി വച്ചു, രണ്ടു വിഭാഗത്തിനും ശാന്ത സന്തോഷമായ ജീവിതം നിങ്ങൾ നിഷേധിച്ചു. അതിലും നിങ്ങൾ പിന്നിലായിരുന്നില്ല.

ഇതെല്ലാമാണ് എനിക്ക് പറയാനുള്ള വിശദീകരണം. എന്തെങ്കിലും ചോദിക്കാനുണ്ടോ?”

ഇവയെല്ലാം കേട്ടു അവൻ നിശബ്ദനായി നിന്നു. അവന്റെ മനസ്സിൽ അപ്പോഴും വന്ന സംശയം, ഇതെല്ലാം എല്ലാവരും ചെയ്യുന്നതല്ല. ഞാൻ പ്രതേകിച്ചു എന്തു തെറ്റാണ് ചെയ്തത്?. അവൻ ആ സംശയം അറിയിച്ചു.

കേൾക്കേണ്ട താമസം, ആ വിശ്വരൂപം ക്രോതകുലനായി പറഞ്ഞു. “അതേ, എല്ലാവരും ചെയ്യുന്ന രീതി. നിനക്ക് എല്ലാവരെയും നോക്കി ചെയ്യാനായിരുന്നെങ്കിൽ, മനുഷ്യൻ ആകേണ്ട കാര്യമില്ലായിരുന്നു. മനുഷ്യൻ ഭാഗ്യം ചെയ്ത വിഭാഗമാണ്, അവർക്കു ചിന്തിക്കാനുള്ള കഴിവുണ്ട്. എന്നാലും നിങ്ങൾ ഇപ്പോൾ ചെയ്യുന്നത് എന്തെന്നാൽ, ആലസ്യത്താൽ, ആ കഴിവ് ഉപയോഗിക്കാതെ മുൻപ് ആരെല്ലാം എന്തു ചെയ്തോ ആ പ്രക്രിയ പാലിച്ചു പോന്നു. ആരോ ഉണ്ടാക്കിയ മതങ്ങളിലെ ദൈവത്തെ വിഭാഗങ്ങളായി നിങ്ങൾ നമിച്ചു, അവയുടെ അസ്തിത്വം പോലും നോക്കാതെ അല്ലെങ്കിൽ അവ പഠിപ്പിക്കുന്ന മൂല്യങ്ങൾ വിട്ടു, നിങ്ങളുടേതായ പരാമർശങ്ങൾ കൊണ്ടു, ലോകത്തെ നിങ്ങൾ വിപചിച്ചു. സ്വാർത്ഥ താത്പര്യങ്ങൾക്കായി പലരും പലതും ചെയ്തപ്പോഴും, ആലസ്യവും ഭയവും മൂലം, സ്വാർത്ഥ ചിന്താഗതിയോടെ നിങ്ങൾ നിശബ്ദരായി ഇരുന്നു. ലോകം പോകുന്ന വഴി തെറ്റാണെന്നറിഞ്ഞിട്ടും, പുതിയ തലമുറയെ നിങ്ങൾ ആ വഴിക്കു തന്നെ തളിച്ചു കൊണ്ടിരുന്നു. സൗകര്യ പൂർവം നിങ്ങൾ സ്ത്രീകളുടെ ക്ഷമയെ ചൂഷണം ചെയ്തു, അവരെ നിഷ്പ്രഭാരക്കി.

ഓർക്കുക മനുഷ്യാ ഇതെല്ലാം ചെല്ലുക ലോകവസനാത്തിലേക്കാനു. അന്ന് നഷ്ടപ്പെടുന്നത് മനുഷ്യർക്കു മാത്രമാകും, ഓർക്കുക പ്രകൃതി, ആരാലും മാറ്റ പെടില്ല. അവയെ എതിർത്താൽ, ഒരു സമയത്തിനു ശേഷം അവ നിങ്ങളെ മൊത്തം വെട്ടി മാറ്റും.

ഇനി വൈകിക്കുന്നില്ല. നിന്റെ ശിക്ഷ തുടങ്ങാൻ സമയമായി. അനുഭവിക്കുക. തിരിച്ചറിയുക നിന്റെ തെറ്റുകൾ”

ഇത്രയും കേട്ടതും, അവൻ ശിക്ഷയെക്കാൻ സ്വന്തം മനസ്സു പാകപ്പെടുത്തിയിരുന്നു. എന്നാലും ഒരു ചോദ്യം ബാക്കി നിന്നു. ഈ രൂപം എന്താണ്? ആരാണ്? അവൻ ആ ചോദ്യ ചിഹ്നത്തോടെ രൂപത്തെ നോക്കി നിന്നു. ആ വിശ്വരൂപം തന്റെ ഹസ്തങ്ങൾ കൊണ്ടു താഴേയ്ക്ക് വഴി കാണിച്ചു. ഉടനെ ഞാൻ താഴേക്കു നീങ്ങി കൊണ്ടിരുന്നു.

മറയുന്നത് വരെ അവൻ ആ മുഖത്ത് നോക്കി ഇരുന്നു. ഒരു മായാത്ത തേജസ്സ് ആ മുഖത്തുണ്ടായിരുന്നു. അതിൽ അവൻ കണ്ടത് മതങ്ങളിലെ ദൈവങ്ങളെ അല്ല. ആ ചൈതന്യം മതങ്ങൾക്കും ജാതികൾക്കും അതീതമായ സർവ ശക്തന്റെതായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.