#Metoo of a man

ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യവും ആകാര മിഴിവുമായി ഒരു പെൺകുട്ടി മുന്നിൽ നടക്കുന്നു. നാസറിന് തന്റെ കണ്ണുകൾ അവളുടെ മേനിയിൽ നിന്ന് മാറ്റാൻ തോന്നിയില്ല. തന്റെ ആക്രാന്തം അടങ്ങിയ നോട്ടത്തോടെ അവൻ അവളുടെ അടുത്തേക്ക് നടന്നടുക്കാൻ ശ്രമിച്ചു. ആ ആവേശത്തിൽ മുന്നിൽ ഉണ്ടായ കല്ല് അവൻ കണ്ടില്ല എന്ന് തോന്നുന്നു, കാലിടറി നാസർ താഴേക്ക് വീണു. വീഴുന്നതിനിടക്ക് ബോധം കെട്ട നാസർ ഞെട്ടിയെഴുന്നേറ്റത്ത് തന്റെ വീട്ടിലെ കട്ടിലിൽ നിന്നും താഴെ വീണപ്പോഴാണ്.

ഈ സ്വപ്നം കണ്ട നാസറിനെ കുറിച്ച് പറയുവാനാണെങ്കിൽ നമ്മുടെ നാട്ടിലൊക്കെ സ്ഥിരം കാണാറുള്ള, പെണ്ണുങ്ങളെ സ്ഥിരമായി ശല്യം ചെയ്യുന്ന ഒരു വൃത്തികെട്ട മനുഷ്യൻ. 45 വയസ്സായെങ്കിലും, ചെറിയ കുട്ടികളെ പോലും ഇവൻ വെറുതെ വിടാറില്ല. കമെന്റടിയും പിച്ചലും തോണ്ടലും അവസരം കിട്ടിയാൽ അതിൽ കൂടുതലും ചെയ്യുന്നവൻ. ഇവൻ കാരണം പെണ്കുട്ടികൾ വീട്ടിലിരുപ്പായി എന്നല്ലാതെ ഒരു ഒരു സദാചാരവാദിയോ നാട്ടിലെ പ്രമുഖരോ ഇവനെ അടിച്ചു നന്നാക്കാൻ മെനകെട്ടിട്ടില്ല.

വീണിടത്തു നിന്നു എഴുന്നേറ്റ് കണ്ണു തിരുമി അവൻ ദൈവത്തോട് പറഞ്ഞു. “ഇന്ന് ഇതുപോലെ ഒരെണ്ണത്തിനെ സങ്കടിപ്പിച്ചു തരണേ എന്റെ അള്ളാ”. പേരിനു മാത്രം പല്ല് തേച്ച്, മുഖത്ത് കുറച്ച് വെള്ളം ഒഴിച്ച് അവൻ പുറത്തേക്കായി നടന്നു. പോകുന്ന വഴിക്ക് അച്ഛൻ നിസ്കരിക്കുന്നുണ്ടായിരുന്നു. ഒരു പുച്ഛത്തോടെ അച്ഛനെ നോക്കി അവൻ പുറത്തേക്ക് നടന്നു. ആ വയസ്സായ ഉപ്പ വിഷമത്തോടെ അവനെ നോക്കി, എന്നിട്ട് വീണ്ടും നിസ്കരിക്കാൻ തുടങ്ങി. ആരോ ഉച്ചത്തിൽ വച്ചിരുന്ന ടീവിയിൽ നിന്നും 377 നിയമം റദ്ദാക്കിയ വാർത്ത കേൾക്കുന്നുണ്ടായിരുന്നു. അതൊന്നും കേൾക്കാതെ നാസർ മുന്നോട്ടു നടന്നു. വഴിയിലൂടെ പോകുന്ന സ്കൂൾ കുട്ടികളെ കമെന്റ് അടിക്കലും പെണ്ണുങ്ങളുടെ കൈ പിടിച്ചു ശല്യം ചെയ്തും അവൻ ടൗണിലേക്ക് നടന്നു. അവന്റെ മനസ്സിൽ മൊത്തം ആ സ്വപ്നത്തിലെ പെണ്ണായിരുന്നു. അതവനെ അസ്വസ്ഥനാക്കുന്നുണ്ടായിരുന്നു.

കുറച്ച് നേരത്തിനു ശേഷം ഒരു ബസ്സ് വന്നു നിന്നു. അപ്പോൾ അവൻ കാണുന്നത് ഒരു സുന്ദരിയായ പെണ്കുട്ടി ഓടി ബസ്സിൽ കേറുന്നതാണ്. വികരഭരിതനായ നാസർ പെട്ടെന്ന് തന്നെ ബസ്സിനടുത്തേക്ക് ഓടിയടുത്തു. ബസ്സ് പോകാൻ നിൽക്കുന്നതിനാൽ ആ പെണ്കുട്ടി പിന്നിലെ വാതിലിലൂടെ കയറി. അതു കണ്ടു നാസറും പിന്നിലെ വാതിലൂടെ ആ കുട്ടിയെ ഒട്ടിയുരുമി കയറി. അവന്റെ സ്പർശനം കൊണ്ടു അറപ്പു തോന്നി പെട്ടെന്ന് ഓടി കയറി.

“പോവല്ലേ മോളെ, ചേട്ടൻ മോളെ സഹായിച്ചതല്ലേ” എന്നും പറഞ്ഞു അവൻ ഒരു ആഭാസപൂർവമായ ചിരി ചിരിച്ചു.

ആ കുട്ടി മുന്നിൽ ഒഴിഞ്ഞിരുന്ന സീറ്റിൽ പോയിരുന്നു. നന്നായി പേടിച്ച കുട്ടിയെ അടുത്തിരുന്ന ചേച്ചി ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. നാസർ ഇതെല്ലാം കണ്ടു പതുക്കെ ആ കുട്ടിയുടെ അടുത്തേക്ക് നടന്നു. അവന്റെ ലക്ഷ്യം ആ കുട്ടിയെ മുട്ടി ഉറുമി നിൽക്കാനായിരുന്നു. അവന്റെ സ്വഭാവം അറിയാവുന്ന അവിടത്തെ നാട്ടുകാർ ദേഷ്യം അടക്കി പിടിച്ചു നിൽക്കുകയാണ്. അവന്റെ കാലടി ശബ്ദം ആ കുട്ടി ഭയത്തോടെ കേട്ടിരുന്നു. ഇത്രയും പേർ ബസ്സിൽ ഉണ്ടായിട്ടും ഒരാളും തനിക്കൊപ്പമില്ല എന്ന തോന്നൽ ആ കുട്ടിയുടെ ഭയം ഇരട്ടിപ്പിച്ചു. ഭയം കൊണ്ട് കുട്ടിയുടെ കണ്ണിൽ നിന്നും കണ്ണുനീർ വരാൻ തുടങ്ങി. അവൻ അരികെയുള്ള ചേച്ചിയെ പിടിച്ചു കണ്ണടച്ചിരുന്നു. ആ ചേച്ചി അവൾക്കു ധൈര്യം പകരുന്നുണ്ടായിരുന്നു.

അവൻ നടന്നു മുൻ വാതിലിനു അടുത്തെത്തിയപ്പോൾ ബസ്സ് അടുത്ത സ്റ്റോപ്പിൽ നിർത്തി. പാർട്ടിക്കാർ ആണെന്ന് തോന്നുന്നു, ഒരുപാട് ആളുകൾ അവിടെ നിന്നു കയറി. ആ തിരക്കിൽ അവൻ ബസ്സിന്റെ നടുവിൽ പെട്ടു പോയി. കുട്ടിയുടെ അടുത്തിരുന്ന ചേച്ചി ആശ്വാസത്തോടെ അവളെ വിളിച്ചു കാര്യം പറഞ്ഞു. ജീവൻ തിരിച്ചു കിട്ടിയ പോലെ അവൾ ഒരു ദീർഗനിശ്വാസം വിട്ടു.

തിരക്കിൽ പെട്ട നാസർ നിരാശയോടും ദേഷ്യത്തോടും കൂടി ഇരുവശത്തേക്കും നീങ്ങാനാവാതെ നിന്നു. അവന്റെ മനസ്സിൽ ആ കുട്ടിയെ കയ്യിൽ കിട്ടാത്ത നിരാശയായിരുന്നു. മുന്നിലും പിന്നിലും മൊത്തം പാർട്ടിക്കാർ ഒട്ടി നിൽക്കുകയാണ്. അന്വേഷിച്ചപ്പോൾ അറിഞ്ഞത് പാർട്ടിയുടെ വണ്ടി വന്നില്ല അപ്പോൾ അടുത്ത ബസ്സ് സ്റ്റാൻഡിൽ അവർ ഇറങ്ങുമെന്നാണ്. അതിനു അര മണിക്കൂർ ഇനിയും ഇങ്ങനെ നിൽക്കണമെന്നോർത്തപ്പോൾ അവനു കൂടുതൽ കലി ഇളകി. എന്നാലും അവനു ആ കുട്ടിയെ വെറുതെ വിടാൻ തോന്നിയില്ല. അവൾ ഇറങ്ങുന്നത് വരെ ബസ്സിൽ തന്നെ നിൽക്കാൻ അവൻ തീരുമാനിച്ചു.

അങ്ങനെ 10 മിനുറ്റ് കഴിഞ്ഞു, അവൻ സൈഡിൽ ഉള്ള പെണ്ണുങ്ങളെ നോക്കി ഉമിനീർ ഇറക്കി നേരം കളയുകയാണ്. അപ്പോൾ പിന്നിൽ നിന്ന ആൾ അവനോടു ചേർന്നു നിന്നു ചോദിച്ചു.

“ചരക്ക് കൊല്ലല്ലേ”

“ഹാ. പക്ഷെ നീ നോക്കണ്ട, ഈ നാട്ടിലെ എല്ല പെണ്ണും എന്റെയ. ഞാൻ അനുഭവിച്ചിട്ട് നീ നോക്കിക്കോ.” നാസർ പറഞ്ഞു

ഇതു കേട്ട് പിന്നിൽ നിന്നവനും അവനും ചിരിച്ചു.

സമയം പിന്നെയും കടന്നും പോയി. നസാറിന് പിന്നിൽ നില്കുന്നവൻ പിന്നെയും നാസറിനോട് ചേർന്നു നിന്നു. അല്പം അസൗകര്യം തോന്നി നാസർ പിന്നിലേക്ക് എത്തി നോക്കി.

“എന്താ തിരക്കല്ലേ, പിന്നിന്നു ആളുകൾ തള്ളുവാന്നെ.” അയാൾ ഒരു ചിരിയോടെ പറഞ്ഞു.

നാസർ ഒന്നു ചിരിച്ചു കാണിച്ചു നേരെ നോക്കി. നല്ല ആരോഗ്യമുള്ള ശരീരമാണ് ആ പാർട്ടികരന്റെ. നസാറിനെക്കാളും ശക്തിയുള്ള ശരീരം. അതുകൊണ്ടു തന്നെ പിന്നിൽ നിന്നുള്ള തല്ലു സഹിക്കാൻ പറ്റുന്നില്ല. അങ്ങനെ ബസ്സ് മുന്നിലൊട്ടു നീങ്ങി. ട്രാഫിക്ക് ഉള്ളത് കൊണ്ട് പതുക്കെയാണ് ബസ്സ് നീങ്ങുന്നത്. പിന്നിലെ തള്ളൽ നസാറിന് സഹിക്കാൻ പറ്റാതായി. തിരക്ക് കാരണം നാസർ ഒന്നും പറയാതെ നിന്നു. ഈ സമയം ആകെ ആശ്വാസമായിരുന്ന സൈഡിൽ ഇരുന്ന പെണ്ണുങ്ങളെയും കാണാൻ പറ്റാതായി. പിന്നിൽ നിന്നുള്ള തള്ള് കൂടി വന്നു. ഒച്ച വച്ചു വിരട്ടാൻ ഒരുങ്ങി നാസർ നിന്നു. പക്ഷെ ആ ഒച്ച അവന്റെ വായിൽ നിന്നും പുറത്തു പോയില്ല. വൈകാതെ അവനു മനസ്സിലായി അതൊരു സാധാരണ സംഭവമല്ലെന്ന്. പിന്നിലുള്ള ആ പാർട്ടിക്കാരൻ നാസറിന്റെ പിന്നിൽ ശരീരം ഉറച്ചു സുഖിക്കുകയായിരുന്നു. നാസറിന്‌ ആദ്യം ദേഷ്യം വന്നു. എന്നാലും ഇങ്ങനെ ഒരു കാര്യം ഉച്ചത്തിൽ പറയാൻ മനസ്സനുവതിച്ചില്ല. പുറത്തു പറയാൻ എന്തോ നാണക്കേട് തോന്നി. നാസർ അവനെ പിന്നിലോട്ടു തള്ളി നോക്കി. അവൻ ഒരിഞ്ചു പോലും അനങ്ങിയില്ല. ഗതികെട്ട് നാസർ പിന്നലോട്ട നോക്കി അവനോടു പതിഞ്ഞ സ്വരത്തിൽ പറഞ്ഞു

“കോപ്പെ, ഇവിടന്നിറങ്ങിയാൽ കൊല്ലും ഞാൻ. നീങ്ങി നിൽക്കെടാ നാറി”

അതു കേട്ട ശേഷം അയാൾ കൂടുതൽ വൈകാരികമായി തന്റെ ശരീരം നാസറിന്റെ ശരീരത്തോട് ചേർത്തു വച്ചു. ഒച്ച എടുക്കാൻ നിർവാഹമില്ലാതെയും ഒന്നനങ്ങാൻ പറ്റാതെയും അവൻ നിർവികരനായി നിന്നു. അവനു എന്തു ചെയ്യണമെന്ന് ചിന്തിക്കാൻ പോലും കഴിഞ്ഞില്ല. ഒരു മനുഷ്യനിൽ നിന്നു ഇങ്ങനെ ഒരു അനുഭവം ഉണ്ടാവുമെന്ന് നാസർ കരുതിയില്ല. കണ്ണിനു മുന്നിൽ ഇരുട്ടു കയറിയത് പോലെ നാസറിന് തോന്നി. തന്റെ ശരീരം വേറെ ആരോ നിർബന്ധമായി ഉപയോഗിക്കുമ്പോഴുള്ള വിഷമം അവനു അനുഭവിച്ചു അറിയുകയായിരുന്നു. അത്രയും പേർ ചുറ്റുമുണ്ടായിട്ടും ഒരാളുടെ അടുത്തു പോലും സഹായം തേടാൻ എനിക്ക് പറ്റുന്നില്ലല്ലോ എന്നവന് തോന്നി. ഇത്രവും വലിയ ഗുണ്ടാ ആയ ഞാൻ എങ്ങനെ ഈ കാര്യം പുറത്തു പറയുമെന്ന് ചിന്തിച്ചുള്ള ദുരഭിമാനം അവനെ കീഴടക്കി. ആ ബസ്സ് നിൽക്കുന്നത് വരെ ഈ പീഡനം അവൻ അനുഭവിച്ചു കൊണ്ടിരുന്നു.

ബസ്സ് നിന്നു. ആളുകൾ ഇറങ്ങുന്നതിനിടെ നാസറിന്റെ ശരീരം മുഴുവൻ കൈകൊണ്ടു സ്പര്ശിച്ചാണ് ആ പാർട്ടിക്കാരൻ ബസ്സ് ഇറങ്ങിയത്. അവന്റെ മുഖം നോക്കാൻ പോലും നാസറിന് പറ്റിയില്ല. കുറച്ചു സമയം നാസർ അവിടെ തന്നെ തൂങ്ങി പിടിച്ചു നിന്നു. ഒരു അടി നടക്കാൻ അവനു തോന്നിയില്ല. അവസാനം കണ്ടക്ടർ വന്നു ചീത്ത പറഞ്ഞിട്ടാണ് അവൻ പതിയെ ഇറങ്ങാൻ തുടങ്ങിയത്. ഇറങ്ങിയപ്പോൾ അടുത്തു തന്നെ അവൻ ഉപദ്രവിച്ചു കുട്ടി അവിടെ ആ ചേച്ചിയോടൊപ്പം ഇരിപ്പുണ്ടായിരുന്നു. പെട്ടെന്ന് നാസറിനെ കണ്ടതും അവൾ പേടിച്ചു ചേച്ചിയുടെ അടുത്തേക്ക് നിന്നു. പക്ഷെ അവരെ ഒന്നു നോക്കുക പോലും ചെയ്യാതെ നാസർ താഴെ നോക്കി നടന്നു പോയി, അവശനായി, നിരാശനായി. അതു കണ്ടപ്പോൾ ആശ്വാസത്തിലേറെ അത്ഭുതമാണ് ആ കുട്ടിക്കും ചേച്ചിക്കും ഉണ്ടായത്.

നാസർ എങ്ങനെയോ വീട്ടിലേക്കുള്ള വണ്ടി കേറി. അവന്റെ മുണ്ടിന്റെ പിന്നിൽ അവനു നനവ് തോന്നുന്നുണ്ടായിരുന്നു. അവനു സ്വന്തം ശരീരത്തോട് തന്നെ അറപ്പു തോന്നി. ഒരിക്കലും പ്രതീക്ഷിക്കാത്ത ആ സംഭവം അവന്റെ ചിന്തകളെ മാറ്റി മറിച്ചു. വീട്ടിനടുത്ത ബസ് സ്റ്റോപ്പിൽ അവൻ ഇറങ്ങി.

പോകുന്ന വഴിയിൽ പോയ കുട്ടികളെയും പെണ്ണുങ്ങളെയും അവൻ ശ്രദ്ധിച്ചില്ല. ആരെയും അവൻ കമെന്റ് അടിച്ചില്ല, കൈ പിടിച്ചു ഉപദ്രവിച്ചില്ല. അവനു സ്വന്തം മാനഭിമാനം നഷ്ടപ്പെട്ടിരിക്കുന്നു. നടക്കുന്നതിനിടെ അവൻ താൻ ഇതുവരെ ഉപദ്രവിച്ച എല്ല പെണ്കുട്ടികളെയും ഓർത്തു. അവർ കടന്നു പോയ വിഷമങ്ങൾ അവനു മനസ്സിലാവാൻ തുടങ്ങി. സ്വയം അവനു വെറുപ്പ്‌ തോന്നി, അറപ്പ് തോന്നി.

വീട്ടിലെത്തിയ നാസർ ആദ്യം ചെയ്തത് കുളിമുറിയിൽ പോയി കുളിക്കുകയാണ്. എന്നിട്ടും ശരീരം മുഴുവം അഴുക്കു കെട്ടി കിടക്കുന്ന പോലെ തോന്നി. തന്റെ ശരീരം തന്റെ അനുവാദമില്ലാതെ ഒരാൾ ഉപയോഗിക്കുമ്പോഴുള്ള അസ്വസ്ഥതയുടെ ആഴം അവനു അപ്പോൾ മനസ്സിലായി. ഓരോ പീഡന കേസ് വരുമ്പോഴും പെണ്ണിനെ കുറ്റം പറഞ്ഞു നടന്ന അവൻ, പെണ്ണിനും ഇതൊക്കെ വേണം എന്നുള്ളവരാണെന്നു പറഞ്ഞ അവൻ, അന്ന് മനസ്സിലാക്കി ഓരോ പെണ്ണുങ്ങളും ദിവസവും അനുഭവിക്കുന്ന പ്രശ്നം.

ഒരു തിരിച്ചറിവിന്റെ ദിവസം ആയിരുന്നു അവനതു. കാലത്തെ സ്വപ്നവും, ഉപ്പയുടെ നിസ്കാരത്തെ അവൻ പുച്ഛിച്ചതും 377 നിർത്തലാക്കിയ വാർത്ത അവൻ കേൾക്കാതെ കേട്ടതും അവൻ ഓർത്തെടുത്തു. അര മണിക്കൂറോളം നിറഞ്ഞ കുളിക്കു ശേഷം അവൻ പുറത്തു വന്നു. പുതിയ മനസ്സും ശരീരവുമായി. അപ്പോഴേക്കും അടുത്ത നിസ്കാരത്തിനുള്ള സമയം ആയിരുന്നു. അവൻ ഉപ്പ നിസ്കരിക്കാൻ പോകുന്നതിനു പിന്നാലെ പോയി ആ വയസ്സായ ഉപ്പാക്ക് സഹായം ചെയ്തു കൊടുത്തു. വർഷങ്ങൾക്കു ശേഷം തന്റെ മകൻ ഒരു സഹായം ചെയ്തു തന്നപ്പോൾ ആ ഉപ്പയുടെ കണ്ണു നിറഞ്ഞു. നാസറിന്റെയും കണ്ണു നിറഞ്ഞു. എന്നിട്ട് രണ്ടു പേരും ഒരുമിച്ച നിസ്കരിച്ചു. ആ പ്രാർത്ഥന മുഴുവൻ അവൻ ദൈവത്തോട് പറഞ്ഞതു ഇതായിരുന്നു.

“അള്ളാ, എന്റെ തെറ്റുകൾക്ക് എനിക്ക് പ്രായശ്ചിത്തം ചെയ്യാൻ പറ്റേണമേ. ഇനി എന്റെ ജീവിതം എന്റെ ഉപ്പാക്കും ഈ നാട്ടിലെ സഹോദരിമാരുടെ സുരക്ഷക്കും വേണ്ടി സമർപ്പിക്കുന്നു”

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s