Lucifer Story Prediction – വളച്ചൊടിച്ച സത്യങ്ങളുടെ കഥയുമായി ലൂസിഫർ

കേരളം ലൂസിഫറിനെ രാജകീയമായി വരവേൽക്കാനുള്ള തിരക്കിലാണ്. താര രാജാവിനെ തനിക്കിഷ്ടമുള്ള രീതിയിൽ അവതരിപ്പിച്ചു കൊണ്ട് മലയാളത്തിന്റെ രാജകുമാരൻ തന്നെ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫർ. വിരലിലെണ്ണാവുന്ന ദിവസങ്ങൾ ബാക്കി നിൽക്കേ 26 കാരക്ടർ പോസ്റ്ററുകൾ പുറത്തിറക്കിയിട്ടും മികവുറ്റ ട്രൈലെർ അവതരിപ്പിച്ചിട്ടും എണ്ണമറ്റ ഇന്റർവ്യൂസ് നൽകിയിട്ടും ലൂസിഫറിന്റെ കഥയെ കുറിച്ചോ കഥാപാത്രങ്ങളുടെ പ്രാധാന്യത്തെ കുറിച്ചോ തൃപ്തമായ ഒരു അറിവും ആരാധകർക്ക് നൽകിയിട്ടില്ല എന്നത് ഈ സിനിമയോടുള്ള ആവേശം കൂടുതൽ കൂട്ടുന്നു. പൃഥ്വിരാജ് സുകുമാരന്റെ ആദ്യത്തെ സംവിധാന സംരംഭം, മോഹൻലാലിൻറെ ഗ്രേ ഷേഡ് ഉള്ള മാസ്സ് കഥാപാത്രം, മുരളി ഗോപിയുടെ ഗംഭീര തിരക്കഥ അടങ്ങിയ ഈ കൂട്ടുകെട്ട് തന്നെ ലൂസിഫർ സിനിമയുടെ തുടക്കം മുതലേ ചർച്ചാവിഷയമാക്കിയിരുന്നു .

https://www.youtube.com/watch?v=x1-Ya0NZQso

ലൂസിഫർ എന്ന ഇതിഹാസ കഥാപാത്രം

ദൈവത്തിന്റെ പ്രിയപ്പെട്ട മാലാഖമാരിൽ ഒരാളായിരുന്നു ലൂസിഫർ. എന്നാൽ തുടർച്ചയായ ചില സംഭവ വികാസങ്ങളാൽ ലൂസിഫറിനെ മാലാഖയുടെ സ്ഥാനത്തു നിന്ന് ഒഴിവാക്കേണ്ടി വന്നു . ആ കൊഴിഞ്ഞു വീണ മാലാഖയായ വെളിച്ചത്തിന്റെ മാലാഖ എന്നറിയപ്പെട്ടിരുന്ന ലൂസിഫർ പിന്നീട അന്ധകാരത്തിന്റെ അധിപനായ ചെകുത്താൻ ആയി മാറുകയായിരുന്നു. ഈ ഒരു ഇതിവൃത്യഹം അനുസരിച്ചാണ് ലൂസിഫർ എന്ന സിനിമയും രൂപപെടുത്തിയിരിക്കുന്നത്. അതിനാൽ മോഹൻലാൽ അവതരിപ്പിക്കുന്ന സ്റ്റീഫൻ നെടുമ്പള്ളിയെ നന്മയുടെ കൊടിമരമായോ നീതിയുടെ വക്താവായോ കാണാനാണ് നിങ്ങൾ പോകുന്നതെങ്കിൽ നിങ്ങൾ ചിലപ്പോൾ നിരാശ പെട്ടേക്കാം.

https://www.youtube.com/watch?v=zUMWAK4ZJ-c

ലൂസിഫർ എന്ന ഇതിഹാസ കഥാപാത്രം പല സ്വഭാവത്തിലും വ്യാഖ്യാനപെട്ട ഒരു വ്യക്തിത്വം ആണ്. അതിനാൽ സിനിമയിലെ ലൂസിഫർ നന്മയുള്ളവനോ അതോ തിന്മ നിറഞ്ഞവനോ എന്ന് നിങ്ങള്ക്ക് വാഖ്യാനിക്കാം എന്നതാകും സിനിമയുടെ പ്രത്യേകത. എന്നതിനാൽ മോഹൻലാൽ മായാജാലത്തിനൊപ്പം പ്രതീക്ഷക്കതീതമായ ഒരു ക്ലൈമാക്സും ഈ സിനിമയിൽ നമുക്ക് പ്രതീക്ഷിക്കാം.

ലൂസിഫർ എന്ന സിനിമയുടെ കഥ

പി.കെ. രാംദാസ് ഒരു വടവൃക്ഷമാണ്. രാഷ്ട്രീയ പശ്ചാത്തലം ഉള്ള രാംദാസിന് ചുറ്റും ഒരുപാട് ഭക്തരും രാഷ്ട്രീയ നേതാക്കളും എല്ലാം ജീവിച്ചു പോരുന്നു. കൂടെയുള്ളതാര് കൂടെ നിന്ന് ചതിക്കുന്നവരാര് എന്ന് പറയാൻ കഴിയാത്ത അത്രയും കൂട്ടാളികൾ. എന്നാൽ ഒരു ദിവസം രാംദാസ് എന്ന വന്മതിൽ വീഴുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരമായി സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രം അവതരിക്കുന്നു. സ്റ്റീഫൻ ഒരു അനാഥനാണ് ഫാദർ നെടുമ്പള്ളി എടുത്തു വളർത്തിയ കുട്ടി, എന്നാൽ സ്റ്റീഫന് രാംദാസിന്റെ കുടുംബത്തോട് ബന്ധമുണ്ട്. ആ ബന്ധത്തിന്റെ പശ്ചാത്തലങ്ങൾ സ്റ്റീഫന്റെ കുട്ടിക്കാലത്തിലൂടെ കാണിക്കുന്നു. രാംദാസിന്റെ മകളായ പ്രിയദർശിനി രാംദാസുമായുള്ള സൗഹൃദമാണ് സ്റ്റീഫന്റെ കുട്ടികാലത്തെ പ്രാധാന്യമുള്ള ഭാഗം.

എന്നാൽ രാംദാസിന്റെ ഒഴിഞ്ഞ കസേര അയാളുടെ കൂടെ നിന്നവരെയും എതിരെ നിന്നവരെയും കൊതിപ്പിക്കുന്നു. രാംദാസിന്റെ മക്കളെയും സ്റ്റീഫനെയും തേടി അവർ വരുന്നു. കൂടെ നിന്ന് രക്ഷപ്പെടാനോ അവരെയും ഇല്ലാതാക്കി ആ സ്ഥാനം സ്വന്തമാക്കാനോ. ഇതായിരിക്കണം സിനിമയുടെ ഇതിവൃത്തമെങ്കിലും, സിനിമയുടെ അവസാനത്തോടെ ഈ കഥയും സംഭവ വികാസങ്ങളും ഒരാൾ അവരെ ധരിപ്പിച്ച ഒരു വളച്ചൊടിച്ച സത്യങ്ങൾ ആയിരുന്നെന്നറിയുമ്പോഴാണ് ലൂസിഫർ നമ്മളെ ഞെട്ടിച്ചു കളയുന്നത്.

ഈ വ്യാഖ്യാനം എന്റെ മാത്രം അഭ്പ്രായമാണെങ്കിലും പ്രിഥ്വിയുടെയും മോഹൻലാലിന്റേയും മുരളി ഗോപിയുടെയും ഇന്റർവ്യൂസും ട്രെയ്ലറിൽ തന്നിട്ടുള്ള വിവരങ്ങളും സംയോജിച്ചു ചേർത്ത് വായിച്ചിട്ടുള്ളതാണ്. ഈ കഥാപ്രവചനം നിങ്ങളിൽ കൂടുതൽ ആകാംഷ സൃഷ്ടിക്കാനായാൽ ഞാൻ കൃഥാർത്ഥനായി .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.