മോഹൻലാലിനെ നേരിൽ കണ്ട നിമിഷം – മമ്മുട്ടി ആരാധകന്റെ വിവരണം – Ittimani Made In China shooting at Mala, Thrissur

അങ്ങനെ ചട്ടയും മുണ്ടും ഇട്ടു നമ്മുടെ ലാലേട്ടൻ മാർഗം കളി ആടി തകർത്തു. മോഹൻലാൽ 31 വർഷത്തിന് ശേഷം തനി തൃശ്ശൂര്ക്കാരനായി അഭിനയിക്കുന്ന ഇട്ടിമണി മേട്‌ ഇൻ ചൈന എന്ന ചിത്രത്തോടനുബന്ധിച്ചാണ് ലാലേട്ടന്റെ രസകരമായ മാർഗം കളി ഉണ്ടായത്. ലാലേട്ടന്റെ ഏറെ നാളത്തെ ശേഷമുള്ള തൃശൂർ കഥാപാത്രം എന്നതിലുപരി തൃശ്ശൂരിലെ മാള എന്ന സ്ഥലത്ത് ഷൂട്ടിങ്ങിന് വന്നതും അവിടത്തെ ജനങ്ങളെ ഏറെ ആവേശ ഭരിതരാക്കി.

ആശിർവാദ് സിനിമാസ് നിർമിക്കുന്ന ഇട്ടിമാണിയുടെ സംവിധായകർ നവാഗതരായ ജിബിൻ ജോജു ആണ്. കോമഡി പശ്ചാത്തലമായി അവതരിപ്പിക്കുന്ന ഇട്ടിമാണിയുടെ ഷൂട്ടിംഗ് ഇപ്പോൾ കേരളത്തിലെ വിവിധ സ്ഥാലങ്ങളിൽ പുരോഗമിക്കുന്നു. ഹണി റോസ്, രാധിക ശരത്കുമാർ, സിദ്ദിഖ്, സലിംകുമാർ, ജോണി ആന്റണി, അരിസ്റ്റോ സുരേഷ്, വിനു മോഹൻ, ധർമജൻ, ഹരീഷ് കണാരൻ എന്നിവരാണ് ഇട്ടിമണിയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഒരു 12 മണിയോട് കൂടിയാണ് ഞാൻ മാളയിലെ സെന്റ് ആന്റണിസ് സ്കൂളിൽ എത്തിയത്. ഞാൻ എത്തുമ്പോൾ സ്കൂൾ ഗ്രൗണ്ടിന്റെ പല ഭാഗത്തായി ആളുകൾ നിൽക്കുന്നുണ്ടായിരുന്നു. പൊരി വെയിലത്തും അത്രയും ആളുകൾ നിൽക്കുന്നത് എനിക്ക് മോഹൻലാൽ എന്ന നടന്റെ പ്രശസ്തി ഒന്നു കൂടെ അറിയിച്ചു തന്നു. ഗ്രൗണ്ടിന്റെ ഒരു സിഡി ഇത് സ്ഥാനം പിടിച്ച ഞാൻ ഷൂട്ടിംഗ് നടക്കുന്ന ആ സ്റ്റേജിൽ സൂക്ഷിച്ചു നോക്കി. ആ മുഖം ഞാൻ ദൂരെ നിന്ന് കണ്ടു. സിനിമയിൽ കാണുന്ന അതേ ആവേശമായിരുന്നു നേരിട്ടു കണ്ടപ്പോഴും. എന്നിരുന്നാലും അതെല്ലാം മനസ്സിൽ അടക്കി പിടിച്ചു ഞാൻ നിന്നു. അവിടെ വളരെ പ്രഗത്ഭരായ, സിദ്ദിഖ്, സലിം കുമാർ, ജോണി ആന്റണി, അരിസ്റ്റോ സുരേഷ് എന്നിവർ ഉണ്ടായിരുന്നെങ്കിലും നമ്മുടെ ലാലേട്ടന്റെ മുഖം ഞാൻ എപ്പോഴും തേടി കൊണ്ടിരുന്നു. ഇടക്ക് ആ മുഖം എന്റെ കണ്മുന്നിൽ വരുമ്പോഴെല്ലാം ആ കനത്ത ചൂടെല്ലാം മറികടക്കാനുള്ള കരുത്ത് എനിക്ക് കിട്ടി കൊണ്ടിരുന്നു. ഞാൻ ഞാൻ അറിയാതെ ആരാധനയിൽ മുങ്ങി പോവുകയായിരുന്നു. നിങ്ങളറിയാനായി ഞാൻ അതു വെളിപ്പെടുത്താം. ഞാൻ ഒരു മമ്മുക്ക ആരാധകനാണ്. എന്നിട്ടും എന്നെ ഇങ്ങനെ ആവേശഭരിതനക്കാൻ ലാലേട്ടന് കഴിഞ്ഞെങ്കിൽ അത് അദ്ദേഹത്തിന്റെ ഒരു കഴിവ് തന്നെയാണ്.

ചിത്രീകരണം കഴിഞ്ഞ് ഏട്ടൻ സ്വന്തം കാരവനിൽ കേറി ഇരുന്നു. ഞങ്ങൾ അതിനു ചുറ്റുമായി കുമിഞ്ഞു കൂടി, അവിടെ നിന്നുള്ള ആ രാജകീയമായ ഇറക്കത്തിനായി. ഏറെ നേരം നിർത്താതെ അദ്ദേഹം പുറത്തേക്കിറങ്ങി. മലയാളികൾ ഒരു വ്യക്തിത്വത്തിന് മുന്നിൽ ഇത്രയും ആത്മാർത്ഥമായി സമർപ്പിക്കുന്നത് ഞാൻ ഇതിനു മൂന്നു കണ്ടിട്ടില്ല. നമിച്ചു ലാലേട്ടാ നമിച്ചു. നിങ്ങൾ മാസ്സ് ആണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.