#SAVEALAPPAD Hope of a Vanishing Village

" അച്ഛാ, എനിക്ക് ഐസ് ക്രീം വേണം " അപ്പു എന്നോട്  ആകാംഷയോടെ ചോദിച്ചു. ആ നിഷ്കളങ്കമായ മുഖം കണ്ട എങ്ങനെ വേണ്ടാന്ന് പറയാനാ. ഞാൻ അവനെ ചന്ദ്രേട്ടന്റെ കടയിൽ കൊണ്ട് പോയി. ചന്ദ്രേട്ടൻ അവിടെ താടിക്കു കയ്യും കൊടുത്ത് കടലിലേക്കും നോക്കി ഇരിക്കുവായിരുന്നു. "എന്താ ചേട്ടാ, നല്ല ചിന്തയിലാണല്ലോ. ഇവന് ഒരു ഐസ് ക്രീം കൊടുത്ത് ബാക്കി ചിന്തിച്ചാലോ?" സാധാരണ ഇങ്ങനെ ഒരു ചളി കേട്ടാൽ കൌണ്ടർ അടിക്കുന്ന ചന്ദ്രേട്ടൻ അന്ന് ഒരു ചെറു ചിരിയിൽ …

അമ്മയുടെ പിണക്കം

അന്നും ഞാൻ വൈകിയെത്തി. പള്ളിയിൽ അമ്മുമ്മയുടെ കല്ലറ കാണാൻ ഞാനും അമ്മയും എല്ലാ കൊല്ലവും വരുമെങ്കിലും ഒരിക്കൽ പോലും ഞാൻ സമയത്തു എത്തിയിട്ടില്ല. ഇപ്രാവശ്യവും അമ്മ വളരെ നേരത്തെ അവിടെ എത്തിയിരുന്നു. ഓടി കിതച്ചെത്തിയ എന്നെ കണ്ടിട്ടും, ഒന്ന് അനങ്ങുക പോലും ചെയ്യാതെ അമ്മ അമ്മുമ്മയുടെ കല്ലറക്കടുത്തു തല തിരിച്ചിരിക്കുകയായിരുന്നു. അമ്മ ദേഷ്യത്തിലാണെന്ന് കണ്ട ഞാൻ അമ്മുമ്മയുടെ കല്ലറയോട് ഉറക്കെ സംസാരിക്കാൻ തുടങ്ങി "അമ്മുമ്മ, സുഖല്ലേ, ഞാൻ ഇന്നും വൈകിന്നേ. 'അമ്മ ഇങ്ങോട്ടു നേരത്തെ പൊന്നില്ലേ എന്നെ …